താൾ:Chanakyasoothram Kilippattu 1925.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-73-

162. പ്രണയമൊടു് = സ്നേഹത്തോടുകൂടി . മമ= എനിക്ക്. ഖലു=

(അവ്യ) വാക്യാലങ്കരം. ഭവൽഭൂഷണത്രയം = അങ്ങയുടെ മൂന്ന്  ആഭരണം . 

കൊടുത്തൂട്ടതു = കൊടുത്തു + വിട്ടത് = കൊടുത്തയച്ചതു് . ലഭിച്ചീടിനേൻ =എ നിക്കു കിട്ടി . 163. കനകമണിശബളതരം = സ്വർണ്ണവും രത്നവും ഇടകലർത്തി ചേർത്തുണ്ടാക്കിയതു് .കൊടുത്തുവിട്ടിട്ടുണ്ട് = കൊടുത്തയച്ചിട്ടുണ്ട് . (ഞാൻ എ ന്നു ചേർക്കണം.) 164. വിമലമണിഖചിതം = പ്രകാശമുള്ള രത്നം പതിച്ചതു് . മോ തിരമുദ്ര =മുദ്രമോതിരം (പേരുകൊത്തിയമോതിരം .) വിശ്വസിച്ചീടുവാനാ യി (അങ്ങു് )എന്നു ചേർക്കണം. 165. ദൃഢഹൃദയൻ = ബുദ്ധിക്കുറപ്പുള്ളവൻ .നിഭൃതതരം (ക്രി.വി) വളരെ ഗുഢമായി . 166. നീതി നിരൂപിച്ചു് = ന്യായം ആലോചിച്ച് . 168. മണികനകം ഇടസരികലർന്നുള്ള = രത്നവും സ്വർണ്ണവും ഇ ടയ്ക്കിടയ്ക്കു ചേർന്നതായ. 169. നിഖിലം = സകലം .സംശയം ഒക്കവേ നിർണ്ണയിക്കാം= സംശയമൊക്കെ തീർക്കാം . 170. നന്മയിൽ = നല്ലവണ്ണം. നിഗൂഢമായ് =ഒളിവായി. 172. ഉഴറ്റോടുകൂടി = പരിഭ്രമത്തോടുകൂടി. (വേഗത്തിൽ) 174. അതികുടില! = വലിയ കള്ള! 176. മുറി അറിവതിനു പണികൾ ഉണ്ടാകകൊണ്ടു് = എഴുത്തും ആർക്കുള്ളതാണെന്നറിവാൻ പ്രയാസമുള്ളതുകൊണ്ടു് . മറ്റെന്തു വർത്തമാന ങ്ങൾ ചൊല്ലീട്ടു് = വർത്തമാനങ്ങൾ പറഞ്ഞിട്ടു് എന്തു കാര്യമാണു് ? 177. അതും കിമപി നഹി നഹി = അതു് ഒന്നുമില്ല. വർത്തമാന ങ്ങളും മുറിവാചകം കണ്ടാൽ അറിഞ്ഞുകൂടേ = എഴുത്തിലെ വാചകം ക ണ്ടാൽ വർത്തമാനങ്ങളും അറിഞ്ഞുകൂടേ ? (ഞാൻ പറയേണ്ടതുണ്ടോ ? )എന്നു ദൂതവാക്യം . 178. ഹൃദയഗതം = ഉള്ളിലുള്ളതു. 180. അതിരഭസമൊടു് = അതിവേഗത്തിൽ. ആർത്തി =വേദന.

186. അഭയം  =രക്ഷ.

188. ഭയം ഇഹ കിമപി നഹി = ഒട്ടും പേടിക്കണ്ടാ. സർവ്വദാ = എപ്പോഴും (അവ്യ) . ചാരൻ അല്ലോ നീ = ചാരന്മാരെ ഉപദ്രവിച്ചിട്ടാവശ്യമി ല്ലല്ലോ.അതുകൊണ്ടു നീ പേടിക്കണ്ടാ എന്നു സാരം.

189. തൂമയിൽ = നല്ലവണ്ണം (തെളിവായി )
190. നയവിശദമതി = നിതിശാസ്ത്രനിപുണൻ.

191. പ്രണയമൊടു് =സ്നേഹത്തോടുകൂടി. ധരണിപതിമൗര്യനു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/266&oldid=157381" എന്ന താളിൽനിന്ന് ശേഖരിച്ചത്