താൾ:Chanakyasoothram Kilippattu 1925.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-70-

ക്കലും ചെയ്യുന്നതല്ലെന്നും ,ആ വകയെല്ലാം കപടമന്ത്രികളായ രാക്ഷസാ ദികളേ ചെയ്കയുള്ളുവെന്നും വരുത്തിയിരിക്കുന്നു. 104. അവനിവരസചിവൻ = രാജമന്ത്രി ( ഭാഗുരായണൻ ) മു ദ്രാം (ആ.സ്ത്രീ.ദ്വി.ഏ )മുദ്രയെ .അന്ധൻ = അറിവില്ലാത്തവൻ ( മൂഢൻ ) 105. കടുമകൾ =ക്രൌര്യങ്ങൾ.( പിതൃവധാദികൾ) 106.ശ്രുതം അഖിലം അയി സുമുഖ!=ഹേ സുമുഖ!= (ഭദ്ര!) അഖിലം (എല്ലാം) ശ്രുതം (കേട്ടു). വജ്രപാതോപമൻ = ഇടിവാളിനുതുല്യൻ (ആർക്കും ഊഹിപ്പാൻപോലും കഴിയാത്തവണ്ണം അതിഘോരങ്ങളായ കർമ്മ ങ്ങളെ ചെയ്പാൻ മടിയില്ലാത്തവൻ.) 107. അത്യന്തബന്ധു = ഏറ്റവും ബന്ധു. സംഭ്രമം = തെറ്റായ ധാരണ. 108. മന്ത്രിപ്രവരനെ കൊന്നു് അവൻ ചോരയിൽ = അവ ന്റെ (മന്ത്രിപ്രവരന്റെ) ചോരയിൽ. 109. മമ ജനകനു് ഉദകം നൽകി = എന്റെ അച്ഛനു് ഉദകക്രി യ ചെയ്തു. പരാഭവം =അവമാനം. 111. സകലഗുണഗണമുടയ = എല്ലാ ഗുണങ്ങളുമുള്ള . സർവ്വധാ = ( അവ്യ ) എല്ലാ പ്രകാരത്തിലും (എങ്ങനെയെങ്കിലും) 112. പലവരുവു് = പലപ്രാവശ്യം . നിഭൃതതരം = അതി ഗൂഢമാ യിട്ടു് . പാർത്താൽ തടുക്കേണ്ടകാലം ( ആയിരിക്കന്നു) എന്നു വാക്യയോജന. തടുത്തില്ലെങ്കിൽ ഇപ്പോൾ ഇയ്യാൾ രാക്ഷസാമാത്യനെ കൊല്ലം എന്നായി രിക്കുന്നു. അതിനു സമ്മതിച്ചുകൂടാ. 113. രഹസി = (സ.ന.സ.ഏ ) രഹസ്സിൽ ( സ്വകാര്യമായി ) ആവേശം= മനസ്സിൽ കോപത്തിന്റെ പ്രവേശം. (കോപം ) ഇവ കേട്ടാ ലും =ഞാൻ പറയുന്ന വിവരങ്ങൾ കേൾക്കുക . കോപിക്കാൻ വരട്ടേ . അ തിനുള്ള കാലമായില്ല. 114. അഖിലനയനിപുണതകൾ = സകല നീതികളിലും നൈ പുണ്യം. ആർദ്രഭാവം = അലിവു്. 115. അമിതഗുണമുടയ = വളരെ ഗുണങ്ങളുള്ള. നിജസർവ്വാർത്ഥ സിദ്ധി = തന്റെ (സ്വാമിയായ )സർവ്വാർത്ഥസിദ്ധിയെന്ന നവനന്ദന്മാരുടെ

അച്ഛൻ.ഭൂമിക്ക് അധിനാഥൻ = രാജാവു് . നവനന്ദവധം നടന്ന കാലത്തു
സർവ്വാത്ഥ സിദ്ധി മരിക്കാതെ കാട്ടിൽ തപസ്സു ചെയ്യുകയായിരുന്നു. അതി

നാൽ ചന്ദ്രഗുപ്തനെ നിഗ്രഹിച്ച് വീണ്ടും സർവ്വാത്ഥസിദ്ധിയെത്തന്നെ രാ ജാവാക്കണം എന്നായിരുന്നു രാക്ഷസന്റെ വിചാരം. 116. മൌര്യനൃപനേക്കാൾ = ചന്ദ്രഗുപ്തനേക്കാൾ.

117. തവ ജനകൻ അധികതരശത്രു (ആകുന്നു ) എന്നോത്തു് .എ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/263&oldid=157378" എന്ന താളിൽനിന്ന് ശേഖരിച്ചത്