താൾ:Chanakyasoothram Kilippattu 1925.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-66-

29.ഇതി=(അവ്യ)ഇങ്ങനെ.വിവിധ..........................ഭീഷണം=പ ലവിധത്തിലുള്ള ശബ്ദങ്ങളെക്കൊണ്ടു ഭയങ്കരമായ. 30.കുസുമ.....................ഭുവി=(ഊ.സ്ത്രീ.സ.ഏ) കുസുമപുരത്തി ന്റെ സമീപത്തിൽ. 31.അഖിലജനം=മറ്റു സകല ജനവും. ആവാസശാല=കൂ ടാരം. 33.അചല.................തനയ!=പർവ്വതരാജപുത്ര! ഗുണഗണസ ദന!=സകല ഗുണങ്ങളുമുള്ളോവേ! സാമ്പ്രതം=(അവ്യ)ഇപ്പോൾ. കല്പി ക്കുക=നിശ്ചയിക്കുക. 34.ഇഹ കടകമതിൽനിന്നു=ഈ കൂടാരത്തിൽനിന്നു്. "കട കോസ്ത്രീനിതംബോദ്രേർ ദ്ദന്തിനാം ദന്തമണ്ഡലേ, സാമുദ്രലവണേരാജധാനീ വലയോരപി "എന്നു കോശം. 35.മമ നികടഭുവി=എന്റെ സമീപത്തിൽ. തവ ആജ്ഞയാ= അങ്ങയുടെ കല്പനയോടുകൂടി. മുദ്ര=അടയാളം. 38.വിരുതു=വിശേഷം.(ഉണ്ട് എന്നു ചേർത്തുകൊൾക)അവർ കൾ തമ്മിൽ=ചാണക്യചാരന്മാർതന്നെ തമ്മിൽ. ചാണക്യന്റെ അടുക്കൽ വളരെ പെരുമാറീട്ടുള്ള എനിക്കും അവരെ അറിവാൻ സാധിക്കയില്ലെന്നു വരുത്തുവാനാണ് ഇതു്. 42.അചലനൃപതനയഗിരം=(രേഫാന്തം.സ്ത്രീ.ദ്വി.ഏ) പർവ്വ തകരാജപുത്രനായ മലയകേതുവിന്റെ ഗീരിനെ=വാക്കിനെ. 44.പത്രം മമ ഭവാൻ കണ്ടേ അയയ്ക്കാവൂ =മമ പത്രം ഭവാൻ കണ്ടേ അയക്കാവൂ എന്നന്വയം. പത്രം=എഴുത്തു് (പാസ്സ്,ടിക്കിറ്റു്,ചീട്ടു്) 46.അന്തരം=വ്യത്യാസം,നീക്കം.(കൊണ്ട്വരാം-കൊണ്ടന്നാ ലും.ക്ലിഷ്ടസന്ധി.) 47.തദനു= (അവ്യ) അതിനുശേഷം.പുന നൃപതിഗൃഹം=പുനഃ നൃപതിഗൃഹം എന്നു പദച്ഛേദം ചെയ്യാൻ പാടില്ലാത്തതിനാൽ അപഭ്രം ശംതന്നെ. 48.പാർത്തു് =ആലോചിച്ചു്. 49.മയി=(അസ്മത്ത്.സ.ഏ) എന്നിൽ. സതതം=(അവ്യ) എ പ്പോഴും.അധികതരവിശ്വാസം= ഏറ്റവും വിശ്വാസം. മാം=(അസ്മത്ത്. ദ്വി.ഏ) എന്നെ. 50.ദുർന്നയം=കപടനീതി.(വിശ്വസിച്ചവരെ ചതിക്കുക മുത ലായത് 52.വിധിവിഹിതം=ദൈവകല്പിതം. ഇത്=ചാണക്യന്റെ ച

തിപ്രയോഗത്തിൽപ്പെട്ടു വരുന്ന ആപത്തു്.വിദ്വാൻ=അറിവുള്ളവൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/259&oldid=157374" എന്ന താളിൽനിന്ന് ശേഖരിച്ചത്