-65-
11.അസി............ശസ്ത്രങ്ങൾ=വാൾ,ഇരിമ്പുലയ്ക്ക, വെ ണ്മഴു മുതലായ പലതരത്തിലുള്ള ആയുധങ്ങൾ. വിരുതു്=സാമർത്ഥ്യം. 12.നെടിയ=പൊക്കമുള്ള. ശകവീരർ=ശക (ഒരു ജാതിക്കാർ) ന്മരായ വീരന്മാർ. പാരസികന്മാർ=പാഴ്സികൾ. 13.സുഭട.............വീരർ=നല്ല പടയാളിവീരന്മാർ.ചാഞ്ച ല്യം=ഇളക്കം (കുലുക്കം). ഭദ്രഭടാദി=ഭദഭടൻ,പുരുഷദത്തൻ മുതലായവർ- (മുമ്പു കുസുമപുരത്ത് നിന്നു വന്നിട്ടുള്ളവർ) 14.ഗിരി...............തനയനു് =മലയകേതുവിനു. അതിബ ന്ധുക്കൾ=വലിയ സഹായികൾ. ഗംഭീരൻ=കേമന്മാർ. പഞ്ചരാജാക്കൾ= ചിത്രവർമ്മ,സിംഹനാദൻ, പുഷ്കരാക്ഷൻ മുതലായവർ . 15.സചിവവരൻ=മന്ത്രി. 16ഉദധി=സമുദ്രം. സേനാധിപൻ=പടനായകൻ. 17.പുനരപി ച =പുനഃ അപി ച =പിന്നെയും. ശകട............. ആദി =ശകടദാസൻ, സിദ്ധാർത്ഥൻ മുതലായവർ. 18.നിജമനസി =(സ.ന. സ.ഏ.) തന്റെ ഉള്ളിൽ. ശങ്ക=രാക്ഷ സൻ ചതിക്കുമോ എന്നുള്ള സംശയം. 19.കനക.............ഭുവി =സ്വർണ്ണമയമായി വിളങ്ങുന്ന തേ രിൽ . 20.മദസലിലം= നീരു്. മന്ത്രികുലോത്തമൻ =രാക്ഷസൻ. 21.പടഹമുഖ............വാദ്യം=പെരുമ്പറ മുതലായി പലത രത്തിലുള്ള വാദ്യം. 22.കൂറക്കുടിഞ്ഞിൽക്കു് = തുണികൾ കൊണ്ടുണ്ടാക്കുന്ന കൂടാര ങ്ങൾക്ക്. സംഭാരജാലം =ഉപകരണങ്ങൾ- 23.വേഷം തിരിഞ്ഞു് =വേഷം മാറി. ചാരജനങ്ങൾ=അവിട വിടെ നടന്നു വർത്തമാനങ്ങളറിയുന്ന രാജകിങ്കരന്മാർ. 24.പട=യുദ്ധസന്നാഹം. നൃപാങ്കണാൽ=(അ.ന.പ.ഏ) രാജാവിന്റെ മുറ്റത്തു നിന്ന് . 25.ധൂളി=പൊടി. ഇന്ദ്രലോകം=സ്വർഗ്ഗം (ആകാശം). 26.കഠിനതരം=(ക്രി. വി) ഉച്ചത്തിൽ. നിനാദം=ഒച്ച. മാനി ച്ചു് =അഹങ്കരിച്ചു്. 27.മൊഴിയും=ശബ്ദിക്കുന്ന. ഹേഷാരവങ്ങൾ =കതിര ചെന ക്കുന്ന ശബ്ദങ്ങൾ. 28.കഠിന...........നാദം=പെരിമ്പറ,ചെണ്ട മുതലായവ യുടെ ഗംഭീരശബ്ദം.കാളം=കാഹളം (പടക്കുഴൽ=ബാങ്കോവ്, ബാന്റ്, കു
ഴൽ)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.