Jump to content

താൾ:Chanakyasoothram Kilippattu 1925.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-63-

257.പരൽ=കവിടി. നിരത്തുക= ഓരോ സംഖ്യകൾ വച്ചു ഗ ണിക്കുക. 259.ശുഭതരം=അതിശുഭം 260.തിരിഞ്ഞു പഞ്ചമപദത്തിന്=സൂര്യൻ ഉച്ചതിരിഞ്ഞു് അഞ്ചടിക്കു്. തിഥി =പക്കം. നിറമുള്ള വാവുതിഥി=വെളുത്ത വാവു്. 261.നക്ഷത്രം=നാൾ. ബൃഹസ്പതിവാരം=വ്യാഴാഴ്ച. 262.മഹത്വം=നന്മ 263.ലഗ്നം=ഉദയരാശി.മുഹൂർത്തം,ജാതകം,പ്രശ്നം ഇവ ഏതു രാശിയിലാകുന്നുവോ ആ രാശിക്കു 'ലഗ്നം' എന്നു പേർ.ലഗ്നത്തിൽ ബുധ നുള്ളതുകൊണ്ടു് "ഹോരാസ്വാമിഗുരുജ്ഞവീക്ഷിതയുതാ നാന്യൈശ്ചവീ ര്യോൽകടാ" എന്ന ഹോരാശാസ്ത്രവചനപ്രകാരം ലഗ്നത്തിന്നു ബലമുണ്ടെ ന്നു സാരം. 263. കേതു ഉദിച്ചും ആകുന്നു=കേതു എന്ന ഗ്രഹം ഉദയത്തിലു ണ്ടു് എന്നും മലയകേതു (ഉദയത്തെ) അഭിവൃദ്ധിയെ പ്രാപിക്കുന്നു എന്നും സൂചിപ്പിച്ചിരിക്കുന്നു. 264.ദക്ഷിണദിശി=തെക്കേദിക്കിലേയ്ക്കു്. പടയ്ക്കു=യുദ്ധത്തി ന്നു്. ശശിബലം=ചന്ദ്രബലം (വെളുത്ത വാവാകകൊണ്ടു് അതുണ്ടു് എന്നു സാരം) 265.ശൂലയോഗം=ശൂലം എന്നു പേരായ ഒരു യോഗം.ഇതു സൂര്യൻ മുതലായ ഏഴു ഗ്രഹങ്ങളും കൂടി മൂന്നു രാശിയിലായിട്ടു നിന്നാലു ണ്ടാകുന്ന ഒരു യോഗമാകുന്നു.”സാംഖ്യായോഗാസ്സപ്തസപ്തർക്ഷസംസ്ഥൈ രേകാപായാദ്വല്ലകീ ദാമനീ ച പാശഃകേമാരശ്ച ശൂലോയുഗം ച ഗോളം ച " എന്നു് ഹോരാശാസ്ത്രം പ്രമാണം."ശൂരഃക്ഷതോവധരുചിർവ്വിധനശ്ച ശൂലേ" എന്ന് അതിന്റെ ഫലവും ഹോരയിൽത്തന്നെ പറഞ്ഞിട്ടുണ്ടു്. 266.അഭിമതം=ഇഷ്ടം. ഗുരുസൗര്യാഖ്യം=ഗുരുസൗര്യം എ ന്ന യോഗം.(ഗുരു=വ്യാഴം.സൗരി=ശനി. ഇവർ രണ്ടുപേരും കൂടി ഒരു രാശിയിൽ നിന്നാലുണ്ടാകുന്ന ഒരു യോഗമാണിതു്.) 268.കരതലാമലകം=കൈയിൽ ഇരിക്കുന്ന നെല്ലിക്ക. (ഒരാൾ ക്കു ഒരു നെല്ലിക്ക കൈയിൽ കിട്ടിയതുപോലെ ജയം നിഷ്പ്രയാസലഭ്യമാ കുന്നു എന്നു സാരം). പ്രതിയോഗി=എതിരാളി(ശത്രു). 270. മതിഭ്രമം=ഓർമ്മക്കുറവു്. പിതൃക്രിയ=ശ്രാദ്ധതർപ്പണാദി കൾ. 272.മറ്റു ഗണിതക്കാർ=വേറേയുള്ള ജ്യോത്സ്യന്മാർ 275.പക്ഷം=മതം(അഭിപ്രായം). വിഷ്ണുഗുപ്തൻ (ചാണക്യൻ),

വീവശർമ്മാവു് (നമ്മുടെ ക്ഷപണകൻ) ഇവർ രണ്ടുപേരുംജ്യോതിശാസ്ത്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/256&oldid=157371" എന്ന താളിൽനിന്ന് ശേഖരിച്ചത്