താൾ:Chanakyasoothram Kilippattu 1925.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-62-

227.നിജനയം = തന്റെ നീതി. 228.പ്രയത്നം = ഞെരുക്കം. തനിയ്ക്കും = മതിയാകും (പ്രാപ്തനാകും) 229.തനിക്കുതാൻപോന്ന = സ്വായത്തസിദ്ധികളായ. 230.സചിവായത്തൻ = മന്ത്രിക്കധീനൻ .(രാജ്യകാര്യങ്ങൾ മ ന്ത്രിയുടെ സാമർത്ഥ്യം കൊണ്ടു നടത്തുന്നവൻ). " സ്വായത്തസിദ്ധികൾ " " സ ചിവായത്തസിദ്ധികൾ', 'ഉഭയായത്തസിദ്ധികൾ' എന്നുമൂന്നു തരക്കാരാ ണ് രാജാക്കന്മാരെന്നു നീതിശാസ്ത്ര നിഷ്ണാതന്മാർ പറയുന്നു. 231 .പൊടിക്കണ്ണൻ = പൊടിഞ്ഞ കണ്ണോടുകൂടിയവൻ ( കുരുടൻ ) 232. സ്തനന്ധയർ = മുലകുടിച്ചു ജീവിക്കുന്നവർ. രണം =യുദ്ധം . 236. വികല്പം = വ്യത്യാസം . 237.പല വസ്തു= പല സംഗതി. 239. പ്രതിപക്ഷം = എതിർഭാഗം. മറുത്തു് = ഇടഞ്ഞു്. യുദ്ധ ത്തിൽ പ്രതിപക്ഷത്തിലെ ആളുകളെ സ്വാധീനത്തിൽ വയ്ക്കുന്നതു ശത്രുക്ക ളുടെ രഹസ്യങ്ങളറിവാൻ അത്യാവശ്യമാണല്ലോ. അതിനാൽ അതും ഒരു ബലമായി ഗണിക്കുന്നു. 241 നവനൃപതിത്വം = പുതിയ രാജാവാണെന്നുളള അവസ്ഥ. രാജഗുണങ്ങളെ പ്രകൃതികളും രാജാവും പ്രകൃതിഗുണങ്ങളെ രാജാവും പരസ്പരം അറി ഞ്ഞു പരിചയിപ്പാനിടവരായ്ക. 243. ഇവയെല്ലാം ഏവം വരികകൊണ്ടു്= മുമ്പറഞ്ഞ ആറു സം ഗതികൾ ഇങ്ങനെയിരിക്കകൊണ്ടു്.ഇവിടെ ചന്ദ്രഗുപ്തനേക്കാൾ മലയ കേതുവിന് ബലം ഏറുമെന്നുള്ളതിനു് ആറു സംഗതികളാണു് രാക്ഷസാ മാത്യൻ പറയുന്നത്. ൧ ബലമുളള പടജ്ജനം,൨. അതിനു് ഏകനാ യകത്വം. ൩. പ്രതിപക്ഷത്തിൽ നിന്നിടഞ്ഞുപോന്നു് സ്വപക്ഷത്തിൽ ചേ ർന്നവരുടെ സാഹായ്യം.ഇതു മൂന്നും സ്വപക്ഷത്തിലെ ഗുണങ്ങളാകുന്നു. ഇ തുപോലെ പരപക്ഷത്തിലെ ദോഷങ്ങളും. ൧. മന്ത്രിവിപ്ലവം, ൨. നൂതന പ്രഭുത്വം കൊണ്ടു പ്രജാരഞ്ജനം വരായ്ക , ൩. പ്രജകൾക്കു പൂർവരാജസ്നേഹം മറക്കാൻ കാലപ്പഴക്കം വരായ്ക. ഇവയെല്ലാം ഇങ്ങന്നെയിരിക്കകൊണ്ടു്. കരതലഗതം = കയ്യിൽ കിട്ടിയിരിക്കുന്നതു്. 245 .പടപുറപ്പെടുക = പടയ്ക്കു പുറപ്പെടുക. 246 .അടുത്തനാൾ = (ശേഷം നാളേ) എന്നു വാക്യയോജന. 248. ഗിരിനൃപസുതൻ = പവ്വതകപുത്രൻ 250. വിരയെ = വേഗത്തിൽ. 252 .കപടമുദ്ര = വ്യാജചിഹ്നം.

ഉഴറ്റോടെ= ധൃതിയോടുകൂടി.

253.കപടയോഗീശൻ = കളളസ്സന്യാസി 254 പരമബന്ധു =വലിയ സനേഹിതൻ

258 ദിനം = ദിവസം,മുഹൂർത്തം. വിധിക്ക= കല്പിക്ക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/255&oldid=157370" എന്ന താളിൽനിന്ന് ശേഖരിച്ചത്