താൾ:Chanakyasoothram Kilippattu 1925.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-60-

122.അവർ=കരഭകരാക്ഷസന്മാർ 123.ഗുണപ്രശംസചെയ്തമാത്യന്റെമൌര്യൻ=മൌര്യൻ അമാ ത്യന്റെ ഗുണപ്രശംസചെയ്തു് കേട്ടില്ലേ എന്ന് അന്വയം. ഗുണപ്രശംസ= ഗുണങ്ങളെ പുകഴ്ത്തുക. 124.ഇണക്കം=യോജിപ്പ്. "രാക്ഷസാമാത്യൻ ചന്ദ്രഗുപ്തനോ ടു ചേരുവാൻ ശ്രമിക്കും.ചാണക്യനോടു മാത്രമേ അദ്ദേഹത്തിനു വിരോ ധമുള്ളൂ" എന്നു ഭാഗുരായണൻ മുന്വേ പറഞ്ഞതിന് ഇണക്കമുണ്ടെന്നു സാ രം.

അതിനെത്തന്നെ ഒന്നുകൂടി ഉറപ്പിപ്പാനായിട്ടു ഭാഗുരായണൻ പറയുന്നു.

"ഇതിൽപരമെന്തൊന്നറിവതിനെന്ന്". 130.സചിവൻ=ഭാഗുരായണൻ 131.മൂലംതിരഞ്ഞറിഞ്ഞിട്ടു=കടയന്വേഷിച്ചറിഞ്ഞിട്ട്.ചന്ദ്ര ഗുപ്തൻ ചാണക്യനോടു പിണങ്ങുവാനുള്ള കാരണം ചന്ദ്രോത്സവം മുട ക്കിയത് മാത്രമാണോ?

പിന്നെയും വല്ലതും ഉണ്ടോ?എന്ന ചോദ്യം കടതെര

യലാണല്ലോ. 135.അധികാരത്തിങ്കന്ന്=അധികാരത്തിങ്കൽ നിന്ന്. 143.ഗൃഹജനം=ഭാര്യാപുത്രാദികൾ. 145.ചലഹൃദയൻ=ഇളകിയ മനസ്സോടുകൂടിയവൻ. 147.നിരക്കുക=ഇണങ്ങുക. 149.കപടം=കളവു്. 150.വെടിഞ്ഞമാത്യനാം ന്യപതിവീരനോടു് =മന്ത്രിയെ ഉപേ ക്ഷിച്ച രാജാവിനോട്. ഉടമതേടുവാൻ=യോജിപ്പാൻ (ആധിപത്യം സ മ്പാദിപ്പാൻ). 151.ഗുരുസമൻ=ബൃഹസ്പതിതുല്യൻ (നീതിജ്ഞാനത്തിൽ) 152.വടു=ബ്രഹ്മചാരി (വടു ബ്രഹ്മബന്ധു,ഇവ അധിക്ഷേപ ത്തിൽ പ്രയോഗിക്കപ്പെടുന്നു) കുത്ര=എവിടെ (അവ്യ) 154.അടവി=കാടു്. 157.പ്രതിജ്ഞ=ശപഥം. 158.വികല്പം=സംശയം. 160.പിഴുകി=തള്ളി 161.വൃഷലീപുത്രൻ=ശുദ്രസ്ത്രീയുടെ പുത്രൻ.വസുമതി=ഭൂമി. 162.അഹമ്മതി=ഗർവു്. ധിക്കാരം=നിന്ദ 173.അഖില...............കുലം=സകലരാജസമൂഹം. 174.നരപതികളിലധിപതി=ചക്രവർത്തി.അടിപണിയുന്ന

എന്നുമുതൽ മൂന്നും മൌര്യന്റെ വിശേഷണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/253&oldid=157368" എന്ന താളിൽനിന്ന് ശേഖരിച്ചത്