താൾ:Chanakyasoothram Kilippattu 1925.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-58-

37.അതിനേതുമൊരുവികല്പമില്ല = " അമാത്യനെപോലെ പെരി കെ സ്നേഹമുളളവർകളാരുമില്ല " എന്നു് അങ്ങുന്നു പറഞ്ഞതിനു യാതൊരു സംശയവുമില്ല . അമാത്യരാക്ഷസനെപ്പോലെ സ്വാമിഭക്തി മറ്റാർക്കുമില്ല എന്നു് എനിക്കും സമ്മതമാണു്. പക്ഷേ അതു അങ്ങയുടെ പേരിലല്ല. ചന്ദ്രഗുപ്തന്റെ പേരിലാണെന്നാണ് ഞങ്ങൾ വിചാരിക്കുന്നതു് . അതിനു ളള കാരണങ്ങളെ പറയാം എന്നഭിപ്രായം . 38 . 'ചണകപുത്രനോടു് '-പിണക്കമുണ്ടെങ്കിലും,ചന്ദ്രഗുപ്തനോ ടു പിണക്കമില്ലെന്നല്ലാ ഏറ്റവും ഇണക്കമുണ്ടു് ;അതുകൊണ്ട് വക്രബുദ്ധി യായ ചാണക്യന്റെ ക്രൌര്യം കണ്ടു കണ്ടു് സഹിക്കാതെ ചന്ദ്രഗുപ്തൻ അ ദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തെ ഒഴിപ്പിച്ചാൽ അപ്പോൾ അമാത്യരാക്ഷ സൻ ചന്ദ്രഗുപ്തനോടു ചേർന്നു് അദേഹത്തിന്റെ മന്ത്രിയായിരിക്കയും ചെ യ്യും . അപ്പോൾ അങ്ങക്കു ഭദ്രാഭടാദികളോടു അവിശ്വാസം തോന്നാനിടവ രും . അങ്ങനെ വരരുതെന്നു കരുതീട്ടാണ് അവർ ഇപ്പോൾതന്നെ ശിഖര സേനനെ ആശ്രയിച്ചു് അങ്ങയെ കാണ്മാൻ വന്നതു് . 49 . നിരന്നിതു = യോജിച്ചു . 50 . കടുമ = കടുപ്പം (ക്രൌര്യം) 52 . മമതാ = സ്നേഹം . 55 . പിതൃഹന്താവു് = അച്ഛനെക്കൊന്നവൻ . 57 . ജലക്രിയ = ഉദകക്രിയ . 60 . ശിരസി = (സ . ന . സ . ഏ . വ ) തലയിൽ . 61 . ഉഴറി = തിടുക്കത്തിൽ . 62 .പരെക്കവേണ്ടാ = പരിവാരങ്ങളും മറ്റും വേണ്ടാ. 65 . വസുസമൻ = വസുക്കളോടു (ദേവവിശേഷ) തുല്യൻ .അതി മാനുഷൻ എന്നു താൽപര്യം. 66 . പഥികവേഷമായ് = വഴിയാത്രക്കാരന്റെ വേഷത്തിൽ . പു രം = പുരത്തെ (രേഫാന്തം സ്ത്രീ .ദ്വി.ഏ .വ) 68 .പ്രവിഷ്ടൻ = കടന്നുവന്നവൻ . 69 . പെരികെ നന്നു എടോ വരിക അരികിൽ = സ്വാഗതം, അടു ത്തുവരു. 70 .രഹസ്യം = ഗൂഢം. പുറത്തിരുന്നു സംസാരിച്ചാൽ മറ്റുളള വർ അറിയാനിടവന്നെകിലോ എന്നു ശങ്കിച്ചു മുറിക്കകത്തു് ഇരുന്നു പറ യാമെന്നു നിശ്ചയിച്ചു . 72 . അതിഗുണനയം = വളരെ ഗുണങ്ങളും നയവും . 74 . മലയകേതുവും സചിവനും = മലയകേതുവും ഭാഗുരാ

യണനും.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/251&oldid=157366" എന്ന താളിൽനിന്ന് ശേഖരിച്ചത്