താൾ:Chanakyasoothram Kilippattu 1925.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-54-

160.ആദരപൂർവ്വകം = ആദരവോടുകൂടി . 162.ബദ്ധരോഷം=കോപത്തോടുകൂടി . 163.ഉത്സാഹം=അവനവന്റെ കാര്യത്തിൽ തുനിവു് . 164.അസ്ത്രശസ്ത്രാഭ്യാസം=ആയുധങ്ങളെക്കൊണ്ടുള്ള പയറ്റൽ 167.പാടവം=കാര്യസാമർത്ഥ്യം . 171.പൂർവ്വം=പണ്ട്.(നന്ദവധത്തിനുത്സാഹിച്ച കാലത്തു് ) പ്ര തിശ്രുതം =കരാറു ചെയ്യപ്പെട്ടത്.നന്ദവധത്തിനു സഹായിച്ചാൽ പകുതി രാജ്യം കൊടുക്കാമെന്ന് കരാറു ചെയ്തിട്ടുള്ളതു് ). 174.കൃതഘ്നർ =ഉപകാരം ചെയ്തവരെ നിഗ്രഹിച്ചവർ.നാണ യം=കേളി.(അപവാദം) 178.അന്തർനഗരത്തിൽ=നഗരത്തിനുള്ളിൽ. 179.എന്തൊന്നു കണ്ടിട്ട്=എന്തുപായം കരുതീട്ടു്.ഉപേക്ഷിക്കു ക=കൈവിട്ടുകളയുക 180.വല്ലായ്മ=വിരോധം 181.ഉള്ളിൽ കിടന്നാൽ=നഗരത്തിൽ ഇരുന്നാൽ . 186.ഏറ്റം ഉപായങ്ങൾ=വളരെ കൗശലങ്ങൾ . 187.ഉള്ളിൽ=ദേഹത്തിനകത്തു്.ഇളകാതെ=ഉറച്ചു്.ശല്യം= അമ്പിന്റെ മുന,തോക്കിന്റ ഉണ്ട മുതലായ വേദനയുണ്ടാക്കുന്ന സാ ധനം. 188 . വിഭ്രമം =ഓർമ്മക്കുറവു് . 189 . വിക്രമം = കൈയേറ്റം (യുദ്ധം ) പാടാക്കുക = സ്വാധീന മാക്കുക . 191 .പ്രാണൻ കളയുക = മരിക്കുക 192 . ആകാ = നല്ലതല്ല . കണ്ടുകളക = ആലോചിച്ചു കൈവി ടുക 193 .കുറ്റം = ദോഷം . ഗുണജ്ഞൻ = ഗുണങ്ങളെ അറിയുന്നവൻ (വിദ്വാൻ) . മന്ത്രിസത്തമൻ = മന്ത്രിമാരിൽ അതിശ്രേഷ്ഠൻ . (അത്ര യോഗ്യ നായ ഒരാളെ നശിപ്പിക്കുന്നതു വലിയ നഷ്ടമാണെന്നു സാരം) 194 . കാട്ടിൽ കിടക്കുന്ന കാട്ടാനയെപ്പോലെ = കാട്ടാനയെ പി ടിപ്പാൻ ആളും ആയുധവും ക്രട്ടിച്ചെന്നു നേരിട്ടാൽ അതു നമ്മെ നിശ്ശേഷം നശിപ്പിച്ചു കളയും .അല്ലെങ്കിൽ നാം പ്രയോഗിക്കുന്ന ആയുധങ്ങളേറ്റു് അതു മരിച്ചുപോയെന്നും വരാം.അതിനാൽ ചതിയായി വാരിക്കുഴിയി ലോ കൊപ്പത്തിലോ അകപ്പെടുത്തി , അതിന്റെ ഇഷ്ടംപോലെയുളള ഭക്ഷ ണാദികൾ കൊടുത്തു വശീകരിച്ചു നല്ല മർമ്മജ്ഞന്മാർ അതിനോടു് നയ ത്തിൽ പെരുമാറിയാൽ ഇതരന്മാക്കു ദുഷ്കരങ്ങളായ അനേകം കാര്യങ്ങൾ

അതിനെക്കൊണ്ടു സാധിക്കാമല്ലോ . അതുകൊണ്ടു് ഇണങ്ങിയാലും പി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/247&oldid=157362" എന്ന താളിൽനിന്ന് ശേഖരിച്ചത്