താൾ:Chanakyasoothram Kilippattu 1925.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-53-

139.രാഗം=സ്നേഹം (രഞ്ജിപ്പ്) 140.പ്രതിവിധാനം=പ്രതിവിധി (മറുകയ്യു്). അനുഗ്രഹം=സാ മദാനങ്ങളെക്കൊണ്ട് സന്തോഷിപ്പിക്ക. നിഗ്രഹം=ഭേദദണ്ഡങ്ങളെ പ്ര യോഗിച്ച് ശിക്ഷിക്കുക . 141.ക്ഷുദ്രമതികൾ=ദുർബുദ്ധികൾ 142.സപ്തവ്യസനങ്ങൾ=സപ്ത(ഏഴ്)വ്യസന (ആപൽകാര ണ)ങ്ങൾ.(അവ-സ്ത്രീസേവ,ചൂതുകളി,നായാട്ട്,മദ്യപാനം,വാക്പാരു ഷ്യം,ദണ്ഡപാരുഷ്യം, അർത്ഥഭൂഷണം ഇവയാകുന്നു.ഇവയിൽ ആദ്യ ത്തെ നാലും കാമജങ്ങളും മറ്റവ മൂന്നും കോപജങ്ങളുമാകുന്നു.എന്നു വി വേകം).പ്രമത്തർ=അവരവരുടെ കൃത്യങ്ങളിൽ മനസ്സിരുത്താത്തവർ.

"പ്രമാദോനവധാനതം"എന്നഭിധാനം.ക്ഷിപ്താധികാരികൾ =അധികാ

രം വെപ്പിക്കപ്പെട്ടവർ (ഉദ്യോഗത്തിൽനിന്നു പിരിക്കപ്പെട്ടവർ). 143.അനർത്ഥങ്ങൾ=ദോഷങ്ങൾ 145.ഏവം=അനുഗ്രഹം ആകുന്നു. ഇതും=ഇങ്ങനെയുള്ള ഇതും (ഉദ്യോഗത്തിൽ നിന്നു പിരിക്കുക) അനുഗ്രഹമാകുന്നു.ശിക്ഷിക്കേണ്ടവരെ ശിക്ഷയൊന്നും ചെയ്യാതെ ഉദ്യോഗത്തിൽ നിന്നു പിരിക്കുക മാത്രം ചെ യ്താൽ അത് അനുഗ്രഹമാണല്ലോ എന്നു താൽപര്യം.) കേവലം ദോഷം അ ല്ലാതെ ഇല്ല ഒന്നുമേ =ഇതിനു ദോഷമില്ലേ?എന്നു ശങ്കിക്കുന്നുവെങ്കിൽ അശേഷം ദോഷമില്ലാതെ ഒന്നുമില്ല. എന്നാൽ പിന്നെ ഉള്ളതിൽ ദോഷം കുറഞ്ഞതു ചെയ്യുകയേ നിവൃത്തിയുള്ളുവെന്നു വിചാരിച്ചതാണ് ഇങ്ങനെ ചെയ്തത്. 147.ലുബ്ധപ്രകൃതികൾ=കിട്ടിയതൊന്നും പോരാ എന്നു വിചാ രിക്കുന്ന സ്വഭാവക്കാർ . 149.രാജധനപ്രാണനാശഭയം=രാജാവിങ്കൽ നിന്നു ധനവും പ്രാ ണനും നശിക്കുമെന്നുള്ള ഭയം . 150.പരവശപ്പെട്ടവർ=പരന്നു് അധീനപ്പെട്ടവർ. 151.സാഹസകാരികൾ=സാഹസം (വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി) ചെയ്യുന്നവർ. 153.രണ്ടുപക്ഷം=അനുഗ്രഹവും നിഗ്രഹവും (ഇവിടെ ക്രമവി വക്ഷയുണ്ട്) മുന്നേത് =ആദ്യത്തേത് (അനുഗ്രഹം). 154.പിന്നെപ്പറഞ്ഞപക്ഷം=നിഗ്രഹം.വൈഷമ്യം=ദോഷം (അപകടം) ആ ദോഷങ്ങളെ വിവരിക്കുന്നു. 156.പ്രധാനജനങ്ങൾ = മുഖ്യന്മാർ.ദണ്ഡം =ശിക്ഷ.പോൽ= ലോകപ്രസിദ്ധിവാചകം (അവ്യയം)

157.വിശ്വാസം=ദോഷം വരികയില്ല എന്നുള്ള ഉറപ്പ് .


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/246&oldid=157361" എന്ന താളിൽനിന്ന് ശേഖരിച്ചത്