താൾ:Chanakyasoothram Kilippattu 1925.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-51-

66. സത്യലോകം=ബഹ്മലോകം. ചിത്രം=ആശ്ചര്യം. ഇത്തൊ
ഴിൽ =ചാണക്യൻ ചെയ്തപോലെയുള്ള പ്രവൃത്തി (ആജ്ഞാഭംഗം) ആജ്ഞ=
കല്പന.
67.ആചരിയാതവർ=കൈക്കൊള്ളാത്തവർ.മഹീതലേ=ഭൂമി
യിൽ.
68.സർവ്വാഭരണം=എല്ലാ അലങ്കാരം.(കീരീടകുണ്ഡലാദി)
69.പ്രാജ്ഞൻ=ബുദ്ധിമാൻ.
70ഇത്തരം ദോഷങ്ങൾ=ആജ്ഞാഭംഗം മുതലായ ദോഷങ്ങൾ
ഭൂപൻ=ഭൂമിയെ പാലിക്കുന്നവൻ
71.ആശീർവ്വചനങ്ങൾ=പ്രശംസകൾ എന്നു സാരം
72അന്തരം=അവസരം
72.കോപപ്രവർദ്ധനം=ദ്വേഷ്യം വളർത്തുക.
74.രാക്ഷസന്റെ പ്രയോഗങ്ങൾ (ആകുന്നു എന്നു ചേർത്ത് അ
ന്വയിക്കണം). സൂക്ഷ്മം=അറിവാൻ പ്രയാസമുള്ളതു്.
76.നിജഭൃത്യൻ=തന്റെ കിങ്കരൻ. തത്ര=(അവ്യ) അവിടെ.
80.ഭണ്ഡാരം=ഈടുവയ്പുമുതൽ
82.സ്ഥാനത്ത്=വേണ്ടുന്ന ദിക്കിൽ.വ്യയങ്ങൾ=ചെലവുകൾ
. സ്ഥാനവ്യതിക്രമം=സ്ഥാനം തെററി പ്രവർത്തിക്കുക.
84.പ്രാജ്ഞൻ=സമർത്ഥൻ (ബുദ്ധിമാൻ).
85.ദണ്ഡം=ബുദ്ധിമുട്ടു്.
87ഒത്തവണ്ണം=തോന്നിയപോലെ.
88.വെച്ചു ഞാൻ ഇന്ന്.അധികാരം=ഞാൻ ഇന്ന് എന്റെ
അധികാരം ഒഴിഞ്ഞിരിക്കുന്നു.
89.നൂനം=നിശ്ചയം.അരികൾ=ശത്രുക്കൾ.ഭൃത്യൻ=ദാസൻ
51..കൌമുദീനാമമായുള്ള മഹോത്സവം=ചന്ദ്രോത്സവം.
93.ഉഷ്ണിച്ചു് =കോപിച്ചു് (കോപംകൊണ്ടു ചൂടുതോന്നുന്നതു
സ്വാഭാവികമാണല്ലോ)
94.കാമിച്ചത് എന്ത്=നീ ആഗ്രഹിപ്പാൻ കാരണമെന്ത്?
95.അജ്ഞാനി=അറിവില്ലാത്തവൻ (അങ്ങുന്നു് എന്റെ ആ
ജ്ഞയ്ക്കു തടസ്സം ചെയ്യുമെന്ന് അറിയാതെയുള്ളവൻ)
96.വാഞ്ഛിക്ക=ആഗ്രഹിക്ക.
98.പ്രഭുത്വം=രാജത്വം. പ്രൗഢി=മഹിമ (വലിപ്പം)
99.വൈദഗ്ദ്ധ്യം=മിടുക്ക്.(കായ്യങ്ങളുടെ സൂക്ഷ്മഗതിയറി
വാനുള്ള സാമർത്ഥ്യം).ഭദ്രഭടാഭിപ്രധാന ജനം=ഭദ്രഭടൻ മുതലായ പ്രധാന

പുരുഷന്മാർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/244&oldid=157359" എന്ന താളിൽനിന്ന് ശേഖരിച്ചത്