താൾ:Chanakyasoothram Kilippattu 1925.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-50-

പ്പെടുന്നവൻ)അല്ലേ? എന്നുകൂടി എനിക്കു സംശയം തോന്നുന്നുണ്ട്.(അങ്ങു്
എന്റെ നേരെ അധികാരം നടിക്കുന്നതു കാണുമ്പോൾ എന്നു സൂചനം)
46.ഞാൻ കാര്യമറിയാത്തവനാണെന്നും,അങ്ങുന്നു കാര്യം അ
റിയാതെ കല്പിക്കയില്ലെന്നും പറഞ്ഞുവല്ലോ.എന്നാൽ കാര്യം അറിയാ
ത്തവർ ചോദിച്ചാൽ കാര്യം അറിയുന്നവർ ആ കാര്യത്തെ വിവരിച്ചു പറ
യേണ്ടതല്ലേ? എന്നു ചാണക്യനെ കുത്തിപ്പറയുന്നു.
49.സ്വായത്തസിദ്ധികൾ=സ്വ (തനിക്ക്) ആയത്തം (അധീ
നം) ആയ സിദ്ധി (കാര്യപ്രാപ്തി)യോട് കൂടിയവർ.(താൻതന്നെ കാര്യം ന
ടത്തുന്നവർ.(ബ.വ്രീ).സചിവായത്ത സിദ്ധികൾ=സചിവന്നു് (മന്ത്രിക്ക്)
ആയത്തമായ സിദ്ധിയോട് കൂടിയവർ.(ബ.വ്രീ)(മന്ത്രിയുടെ ഇഷ്ടംപോ
ലെ കാര്യം നടത്തുന്നവർ)
50.രണ്ടും സമങ്ങളായി=രാജാവും മന്ത്രിയുംകൂടി കാര്യം നടത്തു
ന്നവർ.(ഉഭയായത്തസിദ്ധികൾ)
52.അന്തരാ(അവ്യ)പുക്കു് =ഇടയിൽ കടന്ന്.കയർക്കുക=കല
ശൽ കൂട്ടുക (ഇടയുക)
53.മുറ്റും=പൂർണ്ണമായി.
54.ഉരിയാടുക=പറയുക ('ഉര'ധാതുവിന്റെ രൂപം'ഉരയാടുക'
യല്ലാതെ'ഉരി'യാകുമോ? എന്ന് ശബ്ദാഗമപണ്ഡിതന്മാർ ആലോചിക്കേണ്ട
താണ്)
55.രോഷം=കോപം,വേഷം=ഭാവം.
56.മന്ത്രിപ്രവരൻ=രാക്ഷസൻ,വൈതാളികൻ=സ്തുതിപാഠ
കൻ.
57.വന്ദിപ്രവരൻ=(മുമ്പിലത്തെ അർത്ഥം)
58.ജയ!ജയ! ക്രിയ(ലോട്ട്.പരസ്മൈ.മ,പു.ഏ.വ)=ജ
യിക്കട്ടെ.(ജയിപ്പൂതാക)
59.ദാതാവു് =ദാനശീലൻ (കൊടുക്കുന്നവൻ).വൈഭവം=മഹ
ത്വം.ചേതോഹരം=മനോഹരം. (വിസ്മയകരം)
60.കരയേറി=ഉയർന്നുവന്നു്.
61.അഹംഭാവിച്ചു് =ഗർവിച്ചു്. വീണുപോകുന്നത്=ഇടിഞ്ഞു
പോകുന്നത്.
62.മത്തഗജം = മദിച്ച ആന. ചേവകൻ=ഭടൻ.
63.കുത്തു് കൊള്ളക്കണ്ടു് =കൊള്ളുന്നതിനിടവരുമ്പോൾ.ഒഴി
ച്ചു് =മാറി.
64.ഇത്ഥംവരും=ഇങ്ങനെവരും(കുത്തുകൊള്ളാനിടവരും)
ഇദം=സംഗതി

65.വാരിധി=സമുദ്രം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/243&oldid=157358" എന്ന താളിൽനിന്ന് ശേഖരിച്ചത്