താൾ:Chanakyasoothram Kilippattu 1925.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-49-

11.വ്യാജം ഉൾക്കൊണ്ടു് =കളവായിട്ടു . ഭാവിച്ചു് = നടിച്ചു്.
12.രൂക്ഷം = ഭയങ്കരം.
15.ഉളള് ഒത്തു് = ഗൂഢമായി ആലോചിച്ചു് .
17.ഇടഞ്ഞു് = തെറ്റി . ( തമ്മിൽ പിണങ്ങി ) ഘോരം = ഭയങ്കരം .
18. ചന്ദ്രമഹോത്സവം =ചന്ദ്രോത്സവം . ഇതു വസന്തർത്തുവിൽ
ചൈത്രമാസത്തിലെ വെളുത്ത വാവുന്നാൾ അവസാനിക്കത്തക്കവണ്ണം തുട
ങ്ങുന്ന ഒരു ഉത്സവമാണ് .ഇതിന്നു് " കൌമുദീമഹോത്സവം " എന്നും പ
റയാറുണ്ടു്. ഘോഷിച്ചു കല്പിക്കുക =നാട്ടിലൊക്കെ പ്രസിദ്ധമാകത്തക്കവണ്ണം
വിളംബരം ചെയ്യുക .
20.ദോഷരഹിതൻ = ദോഷമില്ലാത്തവൻ.
23.സാദരം= ആദരവോടുകൂടി (ക്രി.വി .)
24 .സുകുമാരൻ = സുന്ദരൻ .
25.ആശി =അനുഗ്രഹം.
26 .ദേശികൻ= ആചാര്യൻ (ഉപദേഷ്ടാവു് ).
27 .നിൻതിരുവുളളം = അങ്ങയുടെ തിരുമനസ്സ് . (കാര്യകാരണ
ങ്ങൾക്ക് അഭേദാധ്യവസായം ).
28.ശത്രുപ്രയോഗങ്ങൾ = ശത്രുക്കളുടെ പ്രവൃത്തികൾ
31. പാരിടം = ഭുമി. അധിനാഥൻ = അധിപതി .
32. ധർമ്മസ്വരൂപൻ = ധർമ്മശീലൻ .അപേക്ഷ =ആഗ്രഹം .
34. പ്രശ്രയം = വിനയം .
35.കാര്യപുരുഷൻ = കാര്യസ്ഥൻ (മന്ത്രി )
37. പാടവം = പടുത്വം (ധാർഷ്ട്യം)
38. കിഞ്ചന = (അവ്യ) കുറച്ചു്.
39.നിന്ദ= എന്നെക്കുറിച്ചുള്ള പുച്ഛം (ധിക്കാരം)
40.നൃപചന്ദ്രൻ = രാജശ്രേഷ്ഠൻ.
41. പരുഷം = നിഷ്ഠുരം ( മുളളു്) .സത്വരം = അടിയന്തരമായി.
42.ഉണ്ടോ പരുഷം പറഞ്ഞു = പരുഷം പറഞ്ഞിട്ടുണ്ടോ
43.കാര്യം = ചെയ്യേണ്ടതു് .
44.ശിഷ്യൻ =ശാസിക്കപ്പെടുവാൻ യോഗ്യൻ .
45.സത്യം അത്രേ = അങ്ങുന്നു പറഞ്ഞതു വാസ്തവം തന്നെ .ശി
ഷ്യൻ അല്ല എന്ന് എനിക്ക് ഇല്ല = ശിഷ്യനാണ് എന്നു തന്നെ ഞാൻ വി
ചാരിക്കുന്നു. എന്നുമാത്രമല്ല ഭൃത്യൻ അല്ലി  ? എന്നു് സംശംയം ഉളളിൽ ഉ

ണ്ടു് = ഞാൻ അങ്ങയുടെ ഭൃത്യ ൻ (ദാസൻ അന്നവസ്ത്രാദികൾ തന്നു ഭരിക്കഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/242&oldid=157357" എന്ന താളിൽനിന്ന് ശേഖരിച്ചത്