താൾ:Chanakyasoothram Kilippattu 1925.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-48-

(ചാണക്യ)ന്റെയും മൗര്യ(ചന്ദ്രഗുപ്ത)ന്റെയും വൈര(വിരോധ)ത്തിന്റെ
അങ്കുര(മുള)ത്തിന്റെ ആരംഭം (ഉത്ഭവം). ഭദ്രഭടാദിപ്രവാസം=ഭദ്രഭടാദികളു
പ്രവാസം(പുറത്തു കളയുക).
529.അവൻ=വിരാധഗുപ്തൻ. മാനിക്ക=സമ്മാനം മുതലായ
തു കൊടുത്തു സന്തോഷിപ്പിക്ക.
530.വൈതാളികൻ=സ്തുതിപാഠകൻ.
532.ഭംഗങ്ങൾ=തടസ്തങ്ങൾ.
533.വീര്യങ്ങൾ=മഹിമകൾ.
535.കുസുമപുരവൃത്താന്തം=കുസുമപുരത്തിലെ വർത്തമാനം.
537.ക്ഷിപ്രം=വേഗത്തിൽ.
538.ഭാസുരം=ശോഭയുള്ളത്.
539.കൊള്ളേണ്ടുവൊന്ന്=വാങ്ങേണ്ടത്
542.ആഭരണത്രയം=മൂന്ന് ആഭരണങ്ങൾ.
545.മന്മതിവൈഭവം=എന്റെ ബുദ്ധി സാമർത്ഥ്യം
546.ധിക്കാരം=അഹങ്കാരം (ചന്ദ്രഗുപ്തനെക്കുറിച്ചു പുച്ഛം)
547.ആധിപത്യം=രാജാധികാരം. ഏകൻ= ഒരുത്തൻ (ചന്ദ്ര
ഗുപ്തൻ).മൽ പ്രതിജ്ഞ=എന്റെ ശപഥം (നന്ദവിനാശം വരുത്തുമെന്നുള്ള
പ്രതിജ്ഞ). ഏകൻ=ഒരുത്തൻ (ചാണക്യൻ)
548.അന്യോന്യം=പരസ്പരം. വിരോധം=മത്സരം.
551.പൈ=വിശപ്പു്.
ഇങ്ങനെ മുദ്രരാക്ഷസത്തിൽ'രാക്ഷസവഞ്ചനം'എന്ന
നാലാം പാദം സമാപ്തം

അഞ്ചാം പാദം

(കാകളിവൃത്തം)

1.ശാരികമാർമൗലിമാല=പെൺതത്തകളിൽ ഉത്തമ. മനോ
രമ =മനസ്സിനെ സുഖിപ്പിക്കുന്നവൾ.
4.മധു=തേൻ. നുകർന്നു് =ആസ്വദിച്ചു്. മാൽ അകലും പരി
ചു് =മനസ്സിന്റെ മുഷിച്ചൽ തീരത്തക്കവണ്ണം.
5.ചാരുതരം=അതിഭംഗിയായി.
6.വൃത്തം=ചരിതം

7.വൈഷമ്യം=പ്രയാസം
----


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/241&oldid=157356" എന്ന താളിൽനിന്ന് ശേഖരിച്ചത്