താൾ:Chakravaka Sandesam.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മുക്കാതത്തിൽപ്പുറമറുതി കൊ—

ണ്ടീടുമാറാത്തശോഭം

മുക്കിത്തേനിൽക്കഴുകിന വചോ—

ഭംഗിമുഗ്ദ്ധാംഗനാഢ്യം

മുക്കാൽവട്ടസ്ഫുരിതസുരമു—

ഖ്യോത്സവം പാൽക്കുടം വെയ്

മുക്കോർ കൊള്ളും നിലയനമമും[1]

ദേശമത്യേഹി മന്ദം.        32


സ്വൈരം മാർഗ്ഗേ പുനരതുമിതും—

കണ്ടു വൈകിക്കൊലാ നീ

വൈരത്തൂർ[2] ച്ചെന്റുഴറി നടകൊ—

ള്ളങ്ങു കാവീടു നോക്കി

വൈരന്തോട്ടിന്റസുരശിരസാ—

വട്ടുരുട്ടിക്കളിക്കും

ഗൗരീ യസ്മിൻ വിലസതി ജഗത്—

പാലേനേ ജാഗരൂകാ.        33


അമ്പിൽക്കുമ്പിട്ടചലതനയാം—

പിന്നെ നീ പോകൂ, പോനാൽ

മുമ്പിൽ ക്കാണാമഥ കരുവയൂ[3]

രെന്റു പേരാം പ്രദേശം

പിന്നെക്കാണാം പെരുവഴി കഴി—

ച്ചൊട്ടെടത്തങ്ങു ചെന്റാ—

ലൂന്നിദ്രാംഭോരുഹപരിമളോ—

ല്ലാസിതോയം തടാകം.  1. ഏതു ദേശമെന്നു വ്യക്തമാകുന്നില്ല.
  2. പുന്നത്തൂരിന്റെ അയൽപ്രദേശം.
  3. ഗുരുവായൂർ?


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/17&oldid=157327" എന്ന താളിൽനിന്ന് ശേഖരിച്ചത്