Jump to content

താൾ:Budhagadha.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- 8 ----


ഹൻ സ്വത്തുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാ ര്യയും അദ്ദേഹത്തേപ്പോലെത്തന്നെ ഔദാര്യത്തിലും ദൈവഭക്തിയിലും ശ്രുതിപ്പെട്ടവളായിരുന്നു. ആ ദ മ്പതികൾ ബുദ്ധതത്വങ്ങളെ ഏറ്റവും ശ്രദ്ധാഭക്തി കളോടുകൂടെ അനുഷ്ഠിച്ചുവന്നിരുന്നതിനാൽ നിർവ്വാ ണമാർഗ്ഗത്തിലേയ്ക്കുള്ള ആദ്യത്തെ പടിയിൽ അവർ എത്തീട്ടുണ്ടയിരുന്നു. അവർക്കു സിഗാലനെന്നുപേരാ യ ഒരു പുത്രനുണ്ടയിരുന്നു. അവന് ബുദ്ധനിലാ വട്ടെ, ബുദ്ധതത്വങ്ങളിലാവട്ടെ, എന്നുവേണ്ട, യാ തൊരു മതാനുഷ്ഠാനങ്ങളിലും അൽപ്പമെങ്കിലും വിശ്വാ സമുണ്ടായിരുന്നില്ല. അവന്റെ മാതാപിതാക്കന്മാർ അവനോട്, ബുദ്ധനെയോ ബുദ്ധശിഷ്യന്മാരെയോ കണ്ടു വന്ദിക്കുവാനായി എപ്പോഴും ശാസിക്കാറുണ്ട്. അപ്പോഴെല്ലാം അവൻ മറുപടി പറഞ്ഞുവന്നിരിന്ന ത് എന്തെന്നാൽ, 'എനിയ്ക്കു മതാചാര്യന്മാരെയും ശിഷ്യന്മാരെയും കണ്ടതുകൊണ്ടൊന്നും യാതൊരു പ്രയോജനവും ഉണ്ടാവുന്നതല്ല. അവരുടെ അടുക്കൽ ച്ചെന്നാൽ മുട്ടുകുത്തി കുമ്പിട്ടു അവരെ വന്ദിക്കണം. എന്റെ ദേഹം വളച്ചു ബുദ്ധിമുട്ടിയ്ക്കുന്നതുകോണ്ടു ദേ ഹത്തിനു വേദനയുണ്ടാവുകയും കാലിന്റെ മുട്ടുകൾ നിലത്തുരഞ്ഞ് പരുപരുത്തതാവുകയും എന്റെ ന

ല്ല വസ്ത്രത്തിൽ അഴുക്കാവുകയും ചെയ്യും. അതുമാത്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/6&oldid=157315" എന്ന താളിൽനിന്ന് ശേഖരിച്ചത്