49 രിക്കുന്നു.ഇനി ഇന്നു തുറക്കുന്ന കാര്യം ആലോചിക്കേണ്ട.നാളെ വന്നോളു'എന്നു പറഞ്ഞു.അതു കേട്ടപ്പോൾ ആയാൾ 'അയ്യോ!എന്നെ ചതിച്ചുവോ?'എന്നു പറഞ്ഞ് ആ പുഷ്പങ്ങളെ അരമനയുടെ അകത്തേക്കു വലിച്ചെറിഞ്ഞ്,'അയ്യോ!രാജാവ് എന്നെ കൊല്ലുവാൻ ശ്രമിക്കുന്നു.ഞാൻ രാജകല്പനയെ ലംഘിച്ചില്ല.എന്നോടു കല്പിച്ചപ്രകാരം ഇതാ ഞാൻ സന്ധ്യക്കു മുമ്പു പുഷ്പങ്ങൾ കൊണ്ടുവന്നിരിക്കുന്നു.അയ്യോ!മഹാജനങ്ങളെ!എന്നെ ഈ ആപത്തിൽനിന്നു രക്ഷിക്കണേ!'എന്നിങ്ങനെ നിലവിളിച്ചുകൊണ്ട് അവിടെ അടുത്തുള്ള വിഹാരത്തിൽ വസിക്കുന്ന ബുദ്ധശിഷ്യന്മാരുടെ അടുക്കൽ ചെന്നു തന്റെ സങ്കടവത്തമാനങ്ങൾ പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു.കാനാഗ്നിഗേദ്ധനായ രാജാവാകട്ടെ.നേരംപുലർന്നാൽ അവനെ കൊന്ന് അവന്റെ ഭാര്യയെ അപഹരിച്ച് അവളോടുകൂടി സുഖിച്ചിരിക്കാമെന്നു ന്ശ്ചയിച്ചു,സന്തോഷത്തോടെ തന്റെ ശയനഗൃഹത്തിൽ പോയി കിടന്നു.എന്നാൽ,കാമാതുരനായതുകൊണ്ട് ഉറക്കം ഒട്ടും വന്നില്ല.ഏകദേശം അർദ്ധരാത്രി സമയമായപ്പോൾ ചിന്താമഗ്നനായ രാജാവിന്റെ ശ്രവണങ്ങളിൽ കഠിനവേദനകൊണ്ടു ബുദ്ധിമുട്ടണവരായ മൂന്നാലാളുകളുടെ ആ
7 *
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.