48
വന്ന് അയാളുടെ മുമ്പിൽ വെച്ചു മറഞ്ഞു പോകുന്നതുകണ്ടു.അയാൾ അത്ഭുതപരവശനായി,ഇനി താൻ എന്തുചെയ്യണമെന്നു ആലോചിച്ചുകൊണ്ടിരുന്നു.കാമാതുരനായ രാജാവാകട്ടെ,പുഷ്പത്തിന്നു പോയവർ നിശ്ചിതസമയത്തുതന്നെ ഒരു സമയം വന്നെത്തിപ്പോയാലോ?പിന്നെ അവനെ കുറ്റപ്പചുത്തന്നതെങ്ങനെ?എന്നിങ്ങനെ വളരെ നേരം ആലോതിത്തുകൊണ്ടു,അവൻ സന്ധ്യസമയത്തു വന്നെത്തിയാൽ അരമനയ്ക്കുള്ളിൽ കടന്നുവന്ന് തന്നെ കാണാനായക്കരുതെന്നും നിശ്ചയിച്ച് സന്ധ്യക്കുമുമ്പെ അരമനയുടെ പടിവാതൽ അടച്ചു പൂട്ടിതാക്കോലും കൊണ്ടു രാജാവ് അന്തഃപുരത്തിൽ പോയിരുന്നു.സന്ധ്യയായപ്പോൾ പുഷ്പത്തിന്നുപോയ മനുഷ്യൻ പൂക്കൊട്ടയും തല.ിൽ വെച്ചുകൊണ്ടു അരമനയുടെ പടിക്കൽ വന്നെത്തി.പടിവാതൽ അടച്ചിരിക്കുന്നതുകൊണ്ട് കാവൽക്കാരനെ വിളിച്ചു.കുറേനേരം വിളിച്ചിട്ടും കാവല്ക്കാരൻ മറുപടി പറയാത്തതുകണ്ടപ്പോൾ അവൻ ഉറക്കെ വിളിപ്പാൻ തുടങ്ങി.നിലവിളി സഹിപ്പാൻ വയ്യാതായപ്പോൾ കാവൽക്കാരൻ വന്നു,'താനെന്തിനാണ് നിലവിളിക്കുന്നത്?പടി തുറക്കുവാൻ എനിക്കു തരമില്ല.പടിവാതൽ പൂട്ടി താക്കോൽ തമ്പുരാൻ കൊണ്ടുപോയി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.