താൾ:Budhagadha.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടെനിന്നു അമ്പതു നാഴിക ദൂരമുണ്ടല്ലോ.ഇന്നു സന്ധ്യയാകുമ്പോഴേക്കും നൂറു നാഴിക വഴി നടന്നെത്തുന്നതു അസാദ്ധാകാര്യമല്ലെ?'എന്നു ചോദിച്ചു.രാജാവ് കോപത്തോടെ ഗര്ഡവിച്ചുകൊണ്ട്,'കല്പനകേൾക്കുവോ?'എന്നു ചോദിച്ചു.ആ സാധു പേടിച്ചുവിറച്ച്,എന്തെങ്കിലും വരുന്നതു വരട്ടെ എന്നു വിചാരിച്ച്;വീട്ടിലേക്കുപോയി കുറെ ഭക്ഷ​ണസാധനങ്ങൾ എടുത്തുകൊണ്ടു പുറപ്പെട്ടു.കുറെ ദുരം നടന്ന് ഒരു നദീതീരത്തിലെത്തി.വിശപ്പു അധികമുണ്ടായിരുന്നതിനാൽ അവിടെ ഇരുന്നു ഭക്ഷണം കഴിക്കാമെന്നു വിചാരിച്ച് ഭാണ്ഡാ അഴിച്ചുവെച്ചപ്പോൾ ഒര് വഴിപോക്കർ ആ വഴിക്ക് പോകുന്നതു കണ്ടു.അവനെ വിളിച്ചുവരുത്തി രണ്ടുപേരും കൂടി ഭക്ഷണം കഴിച്ച് ബാക്കിയുള്ളതിനെ നദിയിലുള്ള ജലജന്തുക്കൾക്ക് എറിഞ്ഞുകൊടുത്തുകൊണ്ടു അയാൾ തനിക്കു വന്നിട്ടുള്ള ആപത്തിനെയും താൻ മുമ്പു ചെയിതുട്ടുള്ള പുണ്യകര്ഡമ്മങ്ങളെയും വിചാരിച്ച്,'ഈ വനദേവതമാരോ ജലദേവതമാരോ എന്നെ രക്ഷിക്കണം.അതല്ലാതെ മറ്റൊരു രക്ഷാമാർഗ്ഗവും ഞാൻ കാണുന്നില്ല.'എന്നും മറ്റും സങ്കടത്തോടെ പറഞ്ഞുകൊണ്ടുരുന്നു.അപ്പോൾ ഒരു വൃദ്ധൻ കുറെ താമരപ്പൂക്കളെ ഒരു കൊട്ടയിൽ എടുത്തുകൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/48&oldid=157304" എന്ന താളിൽനിന്ന് ശേഖരിച്ചത്