താൾ:Budhagadha.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോവുകയായിരുന്നു. അവരുടെ കപ്പൽ ഒരു കോടു ങ്കാറ്റു നിമിത്തം, ഏകാകിനിയായി കാലം കഴിച്ചു വരുന്ന ആ നഗ്നസ്ത്രീ വസിക്കുന്ന ദ്വീപിൽ ചെന്ന ണഞ്ഞു. കപ്പലിലുള്ള കച്ചവടക്കാരെല്ലാം കരക്കിറ ങ്ങി ആ ദ്വീപിൽ മനുഷ്യരാരെങ്കിലുമുണ്ടോ എന്ന ന്വേഷിക്കുമ്പോൾ ഒരു വീടുകണ്ടു. ആ വീട്ടിൽ ചെ ന്ന് അവർ:_ 'ഇവിടെ ആരെങ്കിലുമുണ്ടോ?' എന്നു ചോദിച്ചു. അതുകേട്ട് നഗ്നയായ സ്ത്രീ മറഞ്ഞുനിന്നു കൊണ്ട് അവരോടു ഉപചാരവാക്കുകളൊക്കെ പറഞ്ഞു. അപ്പോൾ ആ കച്ചവടക്കാരിൽ പ്രധാനി അവളോ ട്, മറവിൽനിന്നു പുറത്തു വരുവാൻ ആവശ്യപ്പെ ട്ടു. അതിനു അവൾ വളരെ സങ്കടത്തോടെ 'അല്ല യോ സ്നേഹിതാ! ഞാൻ ഒരു നഗ്നയാണ്. എന്റെ നഗ്നതയെ മറക്കുവാൻ ഒരു വസ്ത്രമെങ്കിലും എനി ക്കില്ല. നഗ്നയായി നിങ്ങളുടെ മുൻപിൽ വരുവാൻ എനിക്കു വളരെ ലജ്ജയുണ്ട് ' എന്നു പറഞ്ഞു. അ തു കേട്ട് കച്ചവടക്കാരൻ ' അല്ലയോ സഹോദരി! നീ ഒരു വസ്ത്രമില്ലാഞ്ഞിട്ടാണോ ഒളിച്ചിരിക്കുന്നത്? നിനക്കു വേണ്ട വസ്ത്രങ്ങൾ ഞാൻ തരാമല്ലൊ ഇ താ വസ്ത്രം ' എന്നു പറഞ്ഞു. അപ്പോൾ അവൾ:_ 'അല്ലയോ സഹോദരാ! നിങ്ങൾ എനിക്കു തരുവാ

വിചാരിക്കുന്ന വസ്ത്രം, എന്റെ കർമ്മദോഷത്താൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/43&oldid=157299" എന്ന താളിൽനിന്ന് ശേഖരിച്ചത്