താൾ:Budhagadha.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-41- ങ്ങളിൽ പ്രതിപാദിതങ്ങളായ ധർമ്മനീതികളെക്കുറി ച്ച് ഒരു ചെറിയ ഉപന്യാസം ചെയ്ത് അവളെ കേ ൾപ്പിച്ചു. കുറച്ചു നേരം കഴിഞ്ഞ് ആ ഭിക്ഷു പോവു കയും ചെയ്തു. പിന്നെ ഏറെ കാലതാമസം കൂടാ തെ ആ സ്ത്രീ മരിക്കുകയും സമുദ്രമദ്ധ്യത്തിലുള്ള ഒരു ദ്വീപിൽ ചെന്നു സ്ത്രിയായിത്തന്നെ ജനിക്കുകയും ചെയ്തു. ആ ദ്വീപ്, സ്വാദുകരങ്ങളായ ഫലങ്ങൾ നിറഞ്ഞ വൃക്ഷങ്ങളാലും, അതിസുരഭികളായ പുഷ്പ ങ്ങൾ നിറഞ്ഞ ചെടികളാലും, അതിരമ്യമായിരു ന്നു. എങ്കിലും അതിരൂപവതിയായിരുന്ന ആ സ്ത്രീ ക്ക് ഉടുക്കാൻ ഒരു വസ്ത്രമെങ്കിലും കിട്ടുവാനിടവരാ തെ നഗ്നയായിത്തന്നെ കാലം കഴിക്കേണ്ടിവന്നു. അങ്ങനെ വരാനുള്ള കാരണം; അവൾ പൂർവ്വജന്മ ത്തിൽ അന്യന്മാരുടെ വസ്ത്രങ്ങൾ മോഷ്ടിച്ചെടുത്ത തിനാലായിരുന്നു. കർമ്മവൈചിത്ര്യത്തെ നോക്കുക. ആ സ്ത്രീക്ക് ആ കർമ്മഫലാനുഭവം ആ ഒരു ജന്മം കൊണ്ടവസാനിച്ചില്ല. അവൾ ആ ദ്വീപിൽത്ത ന്നെ ജനിച്ചും മരിച്ചും നഗ്നതയോടെ അനവധി ജ ന്മങ്ങൾ കഴിച്ചുകൂട്ടി. അവസാനത്തെ ജന്മത്തിൽ ഒ രിക്കൽ ശ്രാവസ്ത്രി നഗരത്തിൽനിന്നു കച്ചവടക്കാ രായ അഞ്ഞൂറുപേർ സ്വർണ്ണഭൂമി (ബർമ്മ) യിലേക്ക് കച്ചവടത്തിനായി അനവധി ചരക്കുകളോടുകൂടി

6*


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/42&oldid=157298" എന്ന താളിൽനിന്ന് ശേഖരിച്ചത്