ബുദ്ധഭഗവാൻ ഇങ്ങനെ പറഞ്ഞു കഴിഞ്ഞ പ്പോൾ അതിൽ ഒരു ഭിക്ഷു :- ' അല്ലയോ മഹാത്മാ വേ! ഒരുവൻ എന്തങ്കിലും ദുഷ്കർമ്മം ചെയ്തുപോയാ ൽ അവൻ സമുദ്രമദ്ധ്യത്തിലോ ഗുഹാമദ്ധ്യത്തിലോ പോയി വസിക്കുന്നുവെങ്കിൽ ആ ദുഷ്കർമ്മഫലം അ വൻ അനുഭവിക്കാതെ കഴിയുമോ?' എന്നു ചോദിച്ചു. അതുകേട്ട് ബുദ്ധൻ :-'അല്ലയോ സഹോദരന്മാ രെ! ആ സംശയം നിങ്ങൾക്കുവേണ്ട. സമുദ്രമദ്ധ്യത്തി ലാവട്ടെ, പർവ്വതഗുഹകളിലാവട്ടെ, എന്നു വേണ്ട എവിടെപ്പോയി ഒളിച്ചിരുന്നാലും അവനവൻ ചെ യ്ത കർമ്മഫലത്തെ അനുഭവിക്കാതെ ഒരിക്കലും കഴി യുന്നതല്ല. ആ കർമ്മഫലം കർത്താവിനെ പിന്തുടർന്നു കൊണ്ട് ഏതു ഗഹനസ്ഥലങ്ങളിലും ചെല്ലും. കർമ്മ ഫലത്തെക്കുറിച്ച് നിങ്ങൾ ഒട്ടും സംശയിക്കേണ്ട. വാക്കിനും മനസ്സിനും അഗോചരമായ ഒരു അദൃ ശ്യശക്തി കർമ്മഫലത്തിനുണ്ട്. ഇങ്ങനെ പറഞ്ഞ് സംശയംതീർത്ത് ബുദ്ധഭഗവാൻ ഭിക്ഷുക്കളെ അയക്കു
കയുംചെയ്ത.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.