--- 34 ---
രത്തിൽ ഓരു വലുതായ കല്ലുവന്ന് അടയുന്നതു കണ്ടു.ആ കല്ല്,അവിടെ എങ്ങിനെയാണ് വന്നതെന്ന് ആർക്കും അറിവുണ്ടായില്ല.അകത്തുള്ളവരും പുറത്തുള്ളവരും ആ കല്ലിനെ നീക്കിക്കളയാൻ എത്രയോ പണിപ്പെട്ടു നോക്കി.എന്തു ചെയ്തിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല.അങ്ങിനെ ഓന്നുരണ്ടു ദിവസമല്ല;ഏഴു ദിവസം കഴിഞ്ഞു എട്ടാംദിവസം ആവലിയ കല്ല് താനേതന്നെ ഉരുണ്ടുപോയി.ആ ഏഴു ദിവസവും നിരാഹാരൻമാരായി വിശപ്പുകൊണ്ടും ദാഹംകൊണ്ടും ബുദ്ധിമുട്ടി ക്ഷീണിച്ചവരായ ഭിക്ഷുക്കൾക്ക് അവിടെയുള്ളവർ ഭക്ഷണവും മറ്റും കൊണ്ടുവന്നുകൊടുത്തു.ആ ഗുഹയിൽ കിടന്നു കുഴങ്ങിയ ഭിക്ഷുക്കൾ,ഇങ്ങി നെ സംഭവിപ്പാനുള്ള കാരണമെന്തന്ന് വളരെ ആലോചിച്ചിട്ടും ഓന്നും തിരിച്ചറിയാത്തതിനാൽ ബുദ്ധഭഗവാനോടുതന്നെ ചോദിക്കാമെന്ന് നിശ്ചയിച്ച്,ബുദ്ധദർശനത്തിനായി പോവുകയും ചെയ്തു.ജേതവനത്തിനു സമീപത്തിൽ വെച്ച് ആ മൂന്നു ഭിക്ഷുക്കളും ഓരുമിച്ച് കൂടി.അവർ ബുദ്ധനെ ചെന്നുകണ്ടു വന്ദിച്ചു.മൂന്നു കൂട്ടത്തിൽ നിന്നും ഓരോരുത്തർ വഴിയിൽ കണ്ട സംഗതിയേക്കുറിച്ചു ചോദിച്ചു.അതു കേട്ട ബുദ്ധ
ഭഗവാൻ ഭിക്ഷുക്കളോട് ഇപ്രകാരം പറഞ്ഞു.'അല്ലയോ ഭിക്ഷുക്ക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.