താൾ:Budhagadha.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

33

ണങ്ങളെല്ലാം അഴിച്ചെടുത്ത് അവളെ കടലിൽ തള്ളുവാൻ നിശ്ചയിച്ചു. അപ്പോൾ കപ്പിത്താൻ :-- അല്ലയോ ചങ്ങാതികളേ! അവൾ വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും മരിക്കാതെ ബുദ്ധിമുട്ടുന്നതു ക​ണ്ടുകൊണ്ടിരിക്കുക എന്നാൽ അസാദ്ധ്യമാണ്. അത്കൊണ്ടു നിങ്ങൾ ദയവുചെയ്ത് ഒരു കുടത്തിൽ മണൽ നിറച്ച് അവളുടെ കഴുത്തിൽ കെട്ടിത്തുക്കി ഞാൻ കണാത്തവിധത്തിൽ സമുദ്രത്തിലിട്ടുകൊൾവിൻ എന്നു പറഞ്ഞു. മറ്റുള്ളവർ അതുപ്രകാരം പ്രവർത്തിക്കുകയും കപ്പൽ ഇളകിയോടുകയും ചെയ്തു. ആ കപ്പലിലുള്ള ഭിക്ഷുക്കൾ അതുകൊണ്ട് കാരുണ്യപരവശൻമാരായി, 'അയ്യോ കഷ്ടം! ഇതെന്തൊരു സംഭവമാണ്? ഇങ്ങിനെ അനുഭവിപ്പാൻ ഈ സ്ത്രീ എന്തു പാപം ചെയ്തു? ആവട്ടെ ബുദ്ധനോട് ചോദിക്കാം'. എന്നിങ്ങിനെ തമ്മിൽ പറഞ്ഞുകൊണ്ടുപോയി. അക്കാലത്തുതന്നെ വേറെ ചില ഭിക്ഷുക്കൾ അവരെ ഉപചരിച്ചു, ഭക്ഷണവും മറ്റും കൊടുത്തു, രാത്രി കിടക്കുവാനായി ഗുഹയിൽ കൊണ്ടുപോയി ആക്കി. 'അവർ അതിൽ കിടന്നുറങ്ങുബോൾ ആ ഗുഹയുടെ ദ്വാ

5*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/34&oldid=157292" എന്ന താളിൽനിന്ന് ശേഖരിച്ചത്