താൾ:Budhagadha.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുബോൾ അടുപ്പിൽനിന്ന് അഗ്നി മേല്പോട്ടു പൊട്ടിത്തെറിച്ചു വയ്ക്കോൽ പുരരയ്ക്കുപിടിച്ചുകത്തുവാൻ തുടങ്ങി. അതിൽനിന്നു ചില വയ്ക്കോൽ മേല്പോട്ടു പറക്കുകയും അത് ആകാശത്തിൽ പരന്നുകൊണ്ടിരുന്ന കാക്കയുടെ മേൽ ചുറ്റുകയും ആ കാക്ക ഉടനെ ചത്തു താഴെ വീഴുകയും ചെയ്തു. അതുകൊണ്ട് ഭിക്ഷുക്കൾ തമ്മിൽ തമ്മിൽ നോക്കി, ഇതെന്തൊരത്ഭുരമാണ്! ഈ കാക്കക്ക് ഇങ്ങിനെ മരണം സംഭവിക്കാനുള്ള കാരണം എന്തായിരിക്കും? എന്നിങ്ങനെ ആലോചിച്ചു. അതിന്റെ കാരണം കണ്ടുപിടിപ്പാൻ അവർക്കു സാധിച്ചില്ല. 'ഇതിരിക്കട്ടെ ഇക്കാര്യം ബുദ്ധനോടു ചോദിക്കാം', എന്നു പറഞ്ഞുകൊണ്ട് അവർ ആ സ്ഥലംവിട്ടു ബുദ്ധനെ കാ​ണുവാൻ പോവുകയും ചെയ്തു. ആ സമയത്ത് വേറെ ചില ഭിക്ഷുക്കൾ ദ്വീപാന്തരത്തിൽ നിന്നു കപ്പലിൽ കയറി ബുദ്ധദർശനത്തിനായി പുറപ്പെട്ടിരുന്നു. അവരുടെ കപ്പൽ സമുദ്രമദ്ധ്യത്തിൽ എത്തിയപ്പോൾ ഇളകാതെ നിന്നു കളഞ്ഞു. അതിനെ ഇളക്കി ഓടിപ്പാനായി കപ്പൽക്കാർ വളരെ പ്രയ്തനംചെയ്തു നോക്കി, എന്തുചെയ്തിട്ടും കപ്പൽ അൽപം പോലും ചലിച്ചില്ല. അതു കണ്ടപ്പോൾ കപ്പലിലുള്ളവർ ഇങ്ങനെ പറയുവാൻ തുടങ്ങി. 'ഈ കപ്പലിൽ നമ്മുടെ കൂടത്തിൽ ആരോ ഒ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/32&oldid=157290" എന്ന താളിൽനിന്ന് ശേഖരിച്ചത്