ഇങ്ങനെ ബുദ്ധശിഷ്യൻമാരോട് സൽഗുരുവിൻ ദിവ്യോപദേശസബൂർണമായ ചരിത്രത്തെ പറഞ്ഞ് അന്നത്തെ സഭ അവസാനിപ്പിക്കുകയും ചെയ്തു.
1.ജന്തുഹിംസ ----------------------------
പണ്ടൊരിക്കൽ ബുദ്ധഭഗവാൻ, ജേതവനത്തിലുള്ള വിഹാരത്തിൽ വസിക്കുബോൾ അദ്ദേഹത്തെ കണ്ടു വന്ദിപ്പാനായി ചില ഭിക്ഷുക്കൾ ദൂരദേശത്തിൽ നിന്നും പോവുകയായിരുന്നു. മാർഗ്ഗമദ്ധ്യത്തിൽ അവർ ഒരു ഗ്രാമത്തിൽ ചെന്ന്, മദ്ധ്യാഹ്നസമയത്തു ഭിക്ഷ ചോദിച്ചു. ആ ഗ്രാമക്കാർ അവരെ കണ്ടപ്പോൾ വളരെ ഭക്തിയോടെ എതിരേറ്റു, കൂട്ടികൊണ്ടുപോയി ഒരു സ്ഥലത്തിരുത്തി. ഭക്ഷണം തയ്യാറാവാൻ അല്പം താമസമുണ്ടായതിനാൽ ഭിക്ഷുകൾ അവിടെ കൂടിയിരുന്നവരോട് ബുദ്ധതത്വങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഗൃഹസ്ഥൻമാർ ഭിക്ഷുക്കൾക്കു ഭിക്ഷ കൊടുക്കുകയും ആ ഭിക്ഷുക്കൾ ഭക്ഷണം കഴിച്ചു വിശ്രമിക്കുകയും ചെയ്തു. ആ സമയത്ത്, അടുക്കളയിൽ സ്ത്രീകൾ അവർക്ക് എന്തോ ഭക്ഷണപദാർത്ഥം ബദ്ധപ്പെട്ട് ഉണ്ടാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.