--- 21 ---
റഞ്ഞു സ്നേഹം നടിക്കുന്നവരെയും അകത്തു ദേഷ്യവും പുറത്തു സ്നേഹവും നടിച്ചു വരുന്നവരെയും തനിക്കു കിട്ടിയില്ലെങ്കിലും വേണ്ടില്ല, നിന്റെ ദ്രവ്യം നശിക്കട്ടെ, എന്നുള്ള വിചാരത്തോടുകൂടി, സ്നേഹം ഭാവിച്ചുവരുന്നവരെയും, സ്നേഹിതന്മാരാണെന്നു വിശ്വസിച്ചു നീ അവരോടു സഹവാസം ചെയ്യരുത്. എന്നാൽ വിശ്വസിക്കേണ്ടുന്ന സ്നേഹിതൻമാർ നാലുതരക്കാരുണ്ട് : 1.എല്ലാ സമയത്തും സഹായം ചെയ്യുന്നവർ ; 2.സമ്പത്തിലും ആപത്തിലും ഒരുപോലെ വിടാതിരിക്കുന്നവ; 3. എപ്പോഴും നിന്റെ അഭിവൃദ്ധിയിൽ സശ്രദ്ധന്മാരായിരിക്കുന്നവർ ; 4.നിന്റെ മേൽ എപ്പോഴും അനുകമ്പയുള്ളവർ : ഇവരെ സ്നേഹിതന്മാരായി വിശ്വസിച്ച് ആവരുടെ ഉപദേശപ്രകാരം നടക്കോണ്ടതുമാണ്. ഇങ്ങനെ ചെയ്താൽ എല്ലാവരാലും മാന്യമായി ഭവിക്കും. നീ മാതാപിതാക്കളോടു ചെയ്യണ്ടതായ മുറകളെ കേൾക്കുക. അച്ഛനമ്മമാർക്ക് എന്താവശ്യമുണ്ടോ ആതെല്ലാം തന്നാൽ കഴിയുന്നിടത്തോളം സമ്പാദിച്ചു കൊടുത്ത് അവരെ തൃപ്‌തിപ്പെടുത്തുക; അവർ ചെയ്യേണ്ടതായ ധർമ്മകാര്യങ്ങളെ അവർക്ക് ശക്‌തിയില്ലെങ്കിൽചെയ്‌തുകൊടുക്കുക; അച്ഛനമ്മമാരുടെ പേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.