ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാം ചെയ്യില്ലെന്നുവെച്ച് ആരും പെണ്ണിനെ കൊ ടുക്കുകയില്ല.ഇങ്ങിനെയാണ് ചൂതുകളിയാലു ണ്ടാവുന്ന ദോഷങ്ങൾ. സിഗാലൻ പ്രഭോ! ദുർജ്ജനസംസർഗ്ഗത്താൽ അന വധി ദോഷങ്ങൾ സംഭനിപ്പാനുണ്ടെന്നു പറഞ്ഞു വല്ലോ.ദുർജ്ജനങ്ങൾ എന്നുവെച്ചാൽ ആരാണ്? അവർക്കുള്ള ലക്ഷണങ്ങൾ എന്തെല്ലാമാണ്?എ ന്നു പറഞ്ഞുതരിക. ബുദ്ധൻ അസത്യവാദികൾ ,മദ്യപാനികൾ,ചൂതു കളിക്കാർ,വഞ്ചകന്മാർ,ക്രൂരന്മാർ,കൃതഘ്നന്മാർ ഇവരാകുന്ന ദുർജ്ജനങ്ങൾ.ഇവരുടെ സ്വഭാവം, അസൂയ,ഏഷണി,നിർദ്ദയത്വം,കലഹം,പരദൂ ഷണം,പരനിന്ദ ഇവയെല്ലാമാകുന്നു.അല്ലയോ സിഗാലാ!ഇവരുടെ സംസർഗ്ഗത്താൽ മനുഷ്യൻ പലവിധ ദുഃഖങ്ങൾക്കു പാത്രീഭവിക്കയും അനേ ക പാപങ്ങൾക്കു കർത്താവായി ഭവിക്കുകയും ചെയ്യും.
സർപ്പംക്രൂരൻഖലൻക്രൂരൻ സർപ്പാൽക്രൂരതരൻഖലൻ മരുന്നിലമരുംസർപ്പം അമരാഖലനൊന്നിലും വിദ്വാനെന്നാകിലുംദുഷ്ട-
ഹൃത്തായീടിൽത്യജിക്കണം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.