താൾ:Budhagadha.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-- 14 --

തൃപ്തിപ്പെടുവാൻ ആശ,സമ്മതിക്കുന്നില്ല.ആശ, ക്ഷണംകൊണ്ടു പാതാളത്തിലേക്കു ചാടുന്നു.ത ൽക്ഷണംതന്നെ ആകാശത്തിലാക്കും ചാടുന്നു. ഈ ആശങ്ക അഗമ്യായി ഒരു സ്ഥലവും തന്നെ യില്ല.ഈ ആശങ്ക വശഗന്മാരല്ലാത്തവരും ത്രൈലോക്യത്തിലാരുമില്ല.ഈ ആശ അരനിമി ഷമെങ്കിലും ഒരേടത്തു സ്ഥിരമായി സ്ഥിതി ചെയ്യുന്നില്ല.അതിചപലമായ വാനരന്റെ സ്വഭാ വമാകുന്നു ആശയുടെ സ്വഭാവം ഈ ആശയാ കുന്ന പാശത്താലാണ് ത്രൈലോക്യത്തെ മു‌ഴുവ നും ചുറ്റിക്കെട്ടിയിരിക്കുന്നത്.

സിഗാലൻ ---അല്ലയോ പ്രഭോ! ആശയുടെ സ്വഭാ വത്തെ കേട്ടു.ഇനി ആശയേക്കാൾ പ്രസിദ്ധപ്പെ ട്ടതായ 'ക്രോധ'ത്തിന്റെ സ്വഭാവത്തെയും പറ യുക.

ബുദ്ധൻ --ക്രോധമെന്നുള്ള ദുർഗ്ഗുണം മനുഷ്യർക്കു വലുതായൊരു ശത്രുവാകുന്നു.

ക്രോധമാകുന്നതുവിത്തെന്നരികനീ

പാപമാകുന്നമരാമരത്തിന്നെടോ

ക്രോധമൂലംമനസ്താപമുണ്ടായ്വരും

ക്രോധമല്ലോനൃണാസമസാരബന്ധനം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/17&oldid=157275" എന്ന താളിൽനിന്ന് ശേഖരിച്ചത്