താൾ:Budhagadha.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-- 11 --

സിഗാലൻ-- അല്ലയോ പ്രഭോ!അദത്താദാനത്താൽ എന്തു ദോഷമാണ് സംഭവിക്കുക? ബുദ്ധൻ --അദത്താദാനം ചെയ്യുന്നവൻ വളരെക്കാ ലം കഠിനനരകങ്ങളെ അനുഭവിക്കുന്നതിന്നുപുറ മെ, മനുഷ്യനായി ജനിച്ചാൽ, നിത്യദാരിദ്യമനു ഭവിക്കുകയും,രാജകോപം,ചോരഭയം,അഗ്നി ബാധ,ജലപ്രവാഹം മുതലായ കഠിനാപത്തുക ൾക്കു പാത്രമായി ഭവിക്കുകയും ചെയ്യും. സിഗാലൻ ചോദിച്ച --ന്യായമല്ലാത്തതായ കാമസു ഖാനുഭവത്തിന്റെ ദോഷങ്ങളെന്തെല്ലാമാകുന്നു? ബുദ്ധൻ-- ഈ ദുഷ്കർമ്മത്തിൽനിന്നുണ്ടാവുന്ന ദോഷ ങ്ങൾ മേല്പറഞ്ഞവയേക്കാൾ എത്രയോ അധിക മാണ്.ഈ പാപകർമ്മാനുഭവത്തിന്ന് അനേക കോടി ജന്മങ്ങൾ നരകങ്ങളിൽതന്നെ കഴിച്ചുകൂ ട്ടേണ്ടിവരും.പിന്നെ മനുഷ്യനായി ജനിക്കുന്നതു തന്നെ ദുർല്ലഭമാണ്.അഥവാ പൂർവ്വജന്മങ്ങളിൽ ചെയ്ത പുണ്യകർമ്മവിശേഷത്താൽ മനുഷ്യജന്മം ലഭിച്ചുവെന്നുവരികലും,​ഏറ്റവും ഹീനവൃത്തിയാ ൽ ജീവനം കഴിപ്പാനിടവരികയും,അന്നവസ്രുങ്ങ ളില്ലാതെ നിത്യദാരിദ്യമനുഭവിക്കേണ്ടിവരിക‌യും, എല്ലാവരാലും വെറുക്കപ്പെടുകയും ചെയ്യും.സക

ലർക്കും ശത്രുത തോന്നുവാൻ ഇടവരുന്നതാണ്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/14&oldid=157272" എന്ന താളിൽനിന്ന് ശേഖരിച്ചത്