താൾ:Bilaththii vishesham vol-one 1916.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വഴിയാത്ര 5 ആദായത്തെ മാത്രം ആലോചിച്ച അവസാനത്തെ ഹോട്ടലിലേക്കാണ് ഞാൻ തിരിഞ്ഞത്. ഇതിന്ന ഈ കൊളോണിയൽ ഹോട്ടൽ (The New Colonial Hotel) എന്നാണ് പേർ. ഇവിടെ താമസിക്കുന്നതിന്ന സൗകര്യമുള്ള മുറിയും കട്ടിൽ , കിടക്കു മൂതലായ സാമാനങ്ങളും കുളിക്കേണ്ടതിന്നും മാറും വേണ്ടുന്ന ഒരുക്കുകളും അധികം മോശമല്ലാത്ത ഭക്ഷണവും ഉണ്ട്. പക്ഷെ ഭക്ഷണത്തിന്റെ രീതി നമ്മുടെയും, പാശ്ചാത്യന്മാരുടെയും, സമ്പ്രദായം ഇടകലർന്ന ഉണ്ടാക്കിട്ടുള്ളതാകകൊണ്ട് നമ്മുടെ രുചിക്ക് അധികം പററുമെന്ന തോന്നുന്നില്ല. എങ്കിലും ഒരുവിധം കഴിച്ചുകൂട്ടാം.

ഉയന്ന ഭംഗിയുള്ള വലിയ എടുപ്പുകളും, വിശാലമായ തെരുവുകളും, അവയുടെ ഇരുവശത്തും അവിടവിടെയായി നിൽക്കുന്ന വിശേഷമായ അസംഖ്യം റിഷാ വണ്ടികളും, കുളമ്പ പട്ടണത്തെ ഒരു പുതിയ യാത്രക്കാരന്ന പ്രത്യേക കൗതുകത്ത കൊടുക്കുന്നു.

ഇദ്ദിക്കിലെ ജനങ്ങളുടെ മുഖത്തിൻറെ ആകൃതി ഏകദേശം മലയാളികളുടേത് പോലെ തന്നെ ഇരിക്കുന്നു. പക്ഷെ പുരുഷന്മാർ തലയിൽ അദ്ധചന്ദ്രാകൃതിയിൽ ഒരുവക ചീപ്പും കൊണ്ടയും വെച്ച് കെട്ടുന്നത് നമുക്കു കാണുമ്പോൾ വല്ലാത്ത ഹാസ്യം തോന്നുന്നു. ഹാസ്യജനകമായ എന്തെല്ലാം നടുപ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഓരോ രാജ്യസമ്പ്രദായം ഓരോ വിധം. ഇന്നത ശരി, ഇന്നത തെറ്റ് എന്ന ഒരു കൂട്ടക്കും തീർച്ചപ്പെടുത്തുക വയ്യെല്ലൊ.

കുളമ്പ പട്ടണത്തിൻറ വളരെ ചുരുക്കഭാഗം ഞാൻ കണ്ടിട്ടുള്ളുവങ്കിലും ഇവിടെ കുറച്ചു ദിവസം കൂടി താമസിച്ച ബാക്കിയുള്ള സ്ഥലങ്ങളെ കൂടി കാണണ്ടതിന്നുള്ള ആഗ്രഹം എന്നിൽ ഇപ്പോൾ കണ്ട പ്രദേശം തന്നെ ജനിപ്പിച്ചിരിക്കുന്നു. പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bilaththii_vishesham_vol-one_1916.pdf/14&oldid=174968" എന്ന താളിൽനിന്ന് ശേഖരിച്ചത്