താൾ:Bhashastapadi.Djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പീതാംബര ചന്ദനചർച്ചകളും
പീലിചാർത്തും വനമാലികയും
നൂതനകുണ്ഡലയുഗവും നോക്കുക
നൂനമനഗനുമിവനോടൊപ്പം
ഹരി ശോഭിക്കുന്നതു കണ്ടോ നീ
പരിചിതസുന്ദരിമാരുടെ മദ്ധ്യേ
ഗോവിന്ദനെ ഗാഢം പുൽകീട്ടൊരു
ഗോപസ്ത്രീ ഗാനം ചെയ്യുന്നു
കോവിദയാമവളുടെ ശാരീരം
കോകിലകളേയും കോപിപ്പിക്കും…(ഹരി…..)

മുരരിപുവിന്റെ മുഖം ധ്യാനിച്ചൊരു
മുനിവൽ കണ്ണുമടച്ചിട്ടേകാ
കരചരണാദി ശരീരമശേഷം
കബളിപ്പാനാരംഭിക്കുന്നു. (ഹരി….)

ചെവിയിലൊരുത്തി പതുക്കെപ്പറവാൻ
ചെന്നപ്പോൾ പ്രിയമുദ്ഗതപുളകം
കവിളുകളിൽ ചുംബിച്ചു വാഞ്ഛിത
കളികൾക്കില്ല പറഞ്ഞാലന്തം (ഹരി….)

വഞ്ചുളകുഞ്ജത്തിങ്കലിരിക്കും
പഞ്ചജനാരിയെ മറ്റൊരുനാരി
കിഞ്ചിദുകൂലേ കർഷിച്ചാളമു-
മഞ്ചിതയമുനാതടിയെ നയിപ്പാൻ (ഹരി….)

ഗുണനിധി ഭഗവാനൊരു കാമിനിയെ-
പ്പുണരുന്നു പുനരന്യാമേകാം
പ്രണയിനിയെച്ചുംബിച്ചിട്ടിതരാം
ഘൃണപെരുകീട്ടു കടാക്ഷിക്കുന്നു (ഹരി….)

ശ്രീജയദേവകവിക്കും കൃഷ്ണനു-
മീജഗദീശ്വരനായിഹ വാഴും

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/7&oldid=157264" എന്ന താളിൽനിന്ന് ശേഖരിച്ചത്