താൾ:Bhashastapadi.Djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിരവധി ലയകടലിൽ തിരകളി ചെയ്തുഴലും
സുരമുനിമാർക്കു സുഖത്തെ വരുത്തിയ
മാധവ, ധൃതമത്സ്യശരീര,
ജയ ജഗദീശ, ഹരേ !

ചുമലിലീ മഹിയാകും ചുമടെടുത്തധികം
വിമലതയൊടു വിലസുന്ന വിഭോ, ഹേ,
മാധവ, ധൃത കൂർമ്മശരീര,
ജയജഗദീശ, ഹരേ!

തിങ്കളിലങ്കം പോലെ തിറവിയ ദംഷ്ട്രാഗ്രേ
ശങ്കവെടിഞ്ഞവനീതലമേന്തിയ
മാധവ,ധൃത കോലശരീര,
ജയജഗദീശ, ഹരേ!

ഹിരണ്യകശിപുദേഹം വിരവൊടു പിളർന്ന നഖം
ശരണ്യമായിട്ടു മമ ശമയതു മോഹം
മാധവ, ധൃതനരഹരിരൂപ,
ജയജഗദീശ, ഹരേ!

ബലിയൊടു മൂന്നുലകും നലമൊടു മേടിപ്പാൻ
വടിവൊടു വടുവായ് വന്ന വിഭോ, ഹേ,
മാധവ, ധൃതവാമനരൂപ,
ജയജഗദീശ, ഹരേ!

ക്ഷത്രിയരുടെ രുധിരം കൊണ്ടു കയം തീർത്തു
തത്ര മുഴുകിപ്പിതൃതർപ്പണം ചെയ്തൊരു
മാധവ, ധൃതഭാർഗവരൂപ,
ജയജഗദീശ, ഹരേ!

രാവണനുടെ കണ്ഠം പത്തുമറുത്തവനേ!
പാവനപംക്തിസ്യന്ദനനന്ദന,

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/2&oldid=157229" എന്ന താളിൽനിന്ന് ശേഖരിച്ചത്