താൾ:Bhashabharatham Vol1.pdf/860

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ബലവാന്മാർ പാണ്ഡവന്മാരവരിൽ ദ്വേഷികൾകഹോ? 4

സജ്ഞയൻ പറഞ്ഞു

കരുതിക്കൂട്ടിയുണ്ടാക്കി മഹാവൈരമിതൂഴിപ!
കൂട്ടത്തോടിഹലോകത്തിന്നിതുകൊണ്ടാപ്പെടും ക്ഷയം. 5

ഭീഷമൻ ദ്രോണൻ വിദുരരും തടുത്താരെന്നിരിക്കിലും
പാണ്ഡവർക്കിഷ്ടയാം പത്നി ധർമ്മചാരിണി കൃഷ്ണയെ 6

കൊണ്ടുവായെന്നോതി വിട്ടു നിന്റെ പുത്രൻ സുയോധനൻ
മന്ദൻ നിർല്ലജ്ജനായ് സൂതപുത്രനാം പ്രാതികാമിയെ. 7

ആർക്കു തോലി വരുത്താനായ് വാനവന്മാർ നിനക്കുമോ
അവന്റെ ബുദ്ധി മാറീടുമവൻ കാണ്മതു തെറ്റുമാം. 8

കാലുഷ്യംബുദ്ധിയിൽ തട്ടി ക്ഷയകാലമടുക്കുകിൽ
അനീതി നീതിയായ് തോന്നുമുള്ളിൽനിന്നതു മാഞ്ഞിടാ. 9

അർത്ഥമെന്നാമനർത്ഥങ്ങളർത്ഥങ്ങളുമനർത്ഥമായ്
തുടർച്ചയാം വിനാശത്തിലതവന്നു രുചിച്ചിടും. 10

ദണ്ഡോങ്ങിത്തല വീശില്ലാ കാലമിങ്ങാരുടെയുമേ
ഇത്രതന്നെ കാലബലം വിപരീതാർത്ഥദർശനം. 11

ഇതിങ്ങണപ്പിച്ചു ഘോരം തുമുലം ലോമഹർഷണം
ധീരയാകും ദ്രൗപദിയെസ്സഭയിങ്കലിഴച്ചവർ. 12

അയോനിജ പരം രമ്യ പാവകങ്കലുദിച്ചവൾ
പുകഴ്ന്നോൾ സർവ്വധർമ്മജ്ഞയവളെദ്ധിക്കരിച്ചെവൻ. 13

സഭയിൽ കൊണ്ടുവരു മാദ്ദുർദ്ദ്യൂതക്കാരനെന്നിയേ?
തീണ്ടാരിയാ വരാരോഹ വീണ്ടും ചോരയണിഞ്ഞവൾ. 14

ഒറ്റവസ്ത്രം പൂണ്ട കൃഷ്ണ നോക്കിക്കണ്ടിതു പാർത്തരെ.
ധനവും രാജ്യവും സ്ത്രീയും വസ്ത്രവും പോയിയങ്ങനെ 15

സർവ്വസവും നശിച്ചിട്ടു ദാസരായ് നിന്നിടുംപടി
ധർമ്മപാശകെട്ടുപെട്ടു വിക്രമിപ്പാനശക്തരായ് 16

ക്രോതിച്ചാർ കുരുസംസത്തിൽ ക്ലേശിപ്പിച്ചൊരു കൃഷ്ണയിൽ.
പരുഷം ചൊല്ലിനാൻ ദുര്യോധനനും ഹന്ത! കർണ്ണനും 17

ഇതൊക്കെയാകുലപ്പാടാണെന്നു തോന്നുന്നു ഭൂപതേ!

ധൃതരാഷ്ട്രൻ പറഞ്ഞു

അവൾ വലഞ്ഞു കണ്ണിട്ടാലൂഴിപോലും ദഹിച്ചിടും 18

എന്റെ മക്കളിലുണ്ടാമോ ശേഷിച്ചിട്ടൊന്നു സഞ്ജയ!
ഭാരതസ്ത്രീകളെല്ലാരും ഗാന്ധാരിയോടുമൊപ്പമേ 19

ആർത്തു കേണൂ സഭയിലാകൃഷ്ണയെക്കണ്ട നേരമേ.
ധർമ്മജ്ഞയായ് രൂപയൗവനഢ്യയാദ്ധർമ്മപത്നിയെ 20

പരം പ്രജകളൊന്നിച്ചങ്ങനുശോചിപ്പു നിത്യവും.
അഗ്നിഹോത്രത്തിലന്തിക്കു ഹോമിച്ചീലാരുമെങ്ങുമേ 21

ദ്രൗപദീകർഷണത്തിങ്കൽ ബ്രാമണന്മാർ വെറുത്തുപോയ്.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/860&oldid=157202" എന്ന താളിൽനിന്ന് ശേഖരിച്ചത്