ബന്ധുക്കളോടൊത്ത നിന്നെസ്സംയുഗത്തിൽ വധിക്കുവൻ
ക്ഷാത്രധർമ്മത്തൊടും പോരിൽ നീ നില്ക്കിൽ സുബലാത്മജ! 41
വൈശമ്പായനൻ പറഞ്ഞു
സഹദേവോക്തി കേട്ടോരുശേഷമപ്പോൾ ധരാപതേ!
മനുഷ്യരിൽ സുന്ദരാംഗൻ നകുലൻ ചൊല്ലിയിങ്ങനെ: 42
“ഈ യജ്ഞസേനസുതയെയിച്ചൂ തിൽ ധൃതരാഷ്ട്രജൻ
ദുര്യോധനപ്രിയത്തിന്നായ് കേൾപ്പിച്ചൂ ക്രൂരവാക്കുകൾ. 43
കാലൻ കാക്കും ചാക്കടുത്താദ്ദുഷ്ടരാമവരെപ്പരം
മിക്കതും ഞാനയച്ചീടും വൈവസ്വതഗൃഹത്തിനായ്. 44
ധർമ്മരാജാജ്ഞ കാക്കൊണ്ടു പാഞ്ചാലീഗതി പാർത്തു ഞാൻ
അധാർത്തരാഷ്ട്ര*മാക്കീടുമേറ്റം വൈകാതെ ഭൂതലം. 45
വൈശമ്പായനൻ പറഞ്ഞു
ദീർഗ്ഘബാഹുക്കൾ പുരുഷവ്യാഘ്യാന്മാരവരങ്ങനെ
നാനാസത്യം ചെയ്തു ധൃതരാഷ്ട്രപാർശ്വത്തിലെത്തിനീർ. 46
78.യുധിഷ്ഠരവനപ്രസ്ഥാനം
സഹോദന്മാരോടും പാഞ്ചാലിയോടും കൂടി യുധിഷ്ഠിരൻ ധൃതരാഷ്ട്രദികളോടു വിടവാങ്ങി കാട്ടിലേക്കു പുറപ്പെടുന്നു.കുന്തിയെ വിദുരഗൃഹത്തിൽ താമസിപ്പിക്കുന്നു. വിദുരൻ പാണ്ഡവർക്കു വിലയേറിയ പല ഉപദേശങ്ങളും നൽകുന്നു.
യുധിഷ്ഠിരൻ പറഞ്ഞു
യാത്ര ചൊൽവൻ ഭാരതരേ,വൃദ്ധൻ മുത്തച്ഛനോടുമേ
സോമദത്തപ്രഭുവൊടും ബാൽഹീകോർവ്വീശരോടുമേ. 1
ദ്രോണൻ കൃപൻ മറ്റു നൃപർ ദ്രോണഭൂവിവരോടുമേ
വിദുരൻ ധൃതരാഷ്ട്രൻ തൽപുത്രന്മാരിവരോടുമേ. 2
യുയുത്സു സഞ്ജയൻതൊട്ട സഭാവാസികളോടുമേ
ഏവരോടും യാത്ര ചൊൽവൻ പോട്ടേ വന്നിട്ടു കണ്ടിടാം. 3
വൈശമ്പായനൻ പറഞ്ഞു
ഒന്നും ചൊല്ലീല നാണിച്ചു യുധിഷ്ഠിരനൊടായവർ
ആദ്ധീമാനു മനംകൊണ്ടു നന്മ ചിന്തിച്ചിതേവരും. 4
വിദുരൻ പറഞ്ഞു
ആര്യയാകും രാജപുത്രി കുന്തി കാട്ടിൽ ഗമിക്കൊലാ
സുകുമാരി പരം വൃദ്ധ നിത്യവും സുഖമാർന്നവൾ. 5
വാഴട്ടേയിങ്ങു കല്യാണി പൂജയേറ്റെന്റെ മന്ദിരേ
ഇതോർപ്പിൻ പാർത്ഥരേ, നിങ്ങൾക്കെങ്ങുമാരോഗ്യമായ് വരും.