താൾ:Bhashabharatham Vol1.pdf/699

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മിന്നീ സാമ്രാജ്യാഭിഷേകമാണ്ടുംകൊണ്ടു നരാധിപ!
മറ്റേതു മന്നവന്മാരോ രാജസൂയം കഴിച്ചവർ 20.

അവരിന്ദ്രനുമൊന്നിച്ചു വിളങ്ങി പ്രീതി നേടുവോർ.
പോരിൽ പിൻതിരിയാതേറ്റു മരിച്ച നരവീരരും 21.

ഇന്ദ്രന്റെ സഭയിൽച്ചെന്നു നന്ദിപ്പൂ ഭരതർഷഭ!
തീവ്രമാകും തപം കൊണ്ടു ദേഹം വെടിയുവോർകളും 22.

ആ സ്ഥാനത്തിൽ ചെന്നു കാന്തിയാർന്നു നന്ദിക്കുമെന്നുമേ.
കൗന്തേയ, നിന്നച്ഛനാകും പാണ്ഡു കൗരവനന്ദനൻ 23.

ഹരിശ്ചന്ദ്രനൃപന്നുള്ള ലക്ഷ്മി കണ്ടതിവിസ്മയാൽ
മനുഷ്യലോകത്തേക്കീ ഞാൻ പോരുന്നുണ്ടെന്നുകണ്ടവൻ 24.

വണങ്ങിച്ചൊല്ലിയെന്നോടു “യുധിഷ്ഠിരനൊടോതണം.
നീ പോരും പാരിടം വെൽവാൻ പാട്ടിൽ നില്പുണ്ടു തമ്പിമാർ 25.

രാജസൂയമഹായാഗം ചെയ്തുകൊള്ളുക ഭാരത!
പുത്രൻ നീയീ മഖം ചെയ്താൽ ഹരിശ്ചന്ദ്രൻകണക്കു ഞാൻ 26.

നന്ദിപ്പനൊട്ടേറെവർഷം ദേവരാജസഭാന്തരേ”
എന്നാലങ്ങനെയാട്ടേ നിൻ പുത്രനോടിതു ചൊല്ലുവാൻ 27.
ഭ്രലോകത്തിങ്കൽ ഞാൻ പോയാലെന്നു പാണ്ഡുവൊടോതി
അവന്നുള്ളൊരു സങ്കല്പം ചെയ്ക നീ വീര, പാണ്ഡവ! [ഞാൻ. 28.

നീ പൂർവ്വന്മാരുമൊന്നിച്ചു ശക്രസാലോക്യമേന്തുമേ.
ഈ മഹാക്രതുവോ ഭ്രരിവിഘ്നമുള്ളോന്നതാണെടോ 29.

ഛിദ്രമുണ്ടാക്കുവാൻ നോക്കും യജ്ഞഘ്നബ്രഹ്മരാക്ഷസർ.
പടയുണ്ടാം ഭ്രമി കെടുംപടി ക്ഷത്രിയനാശനം 30.

ക്ഷയാവഹിമിതിൽദ്ദേവനിമിത്തം വന്നുവെന്നുമാം.
ഇതെല്ലാമോർത്തു രാജേന്ദ്ര, ക്ഷേമം പോലെ നടക്കുക 31.

പ്രമാദം വിട്ടു നിന്നാലും ചാതുർവ്വർണ്ണ്യം ഭരിക്കുവാൻ;
വാഴ്ക വർദ്ധിക്ക നന്ദിക്ക വിത്താൽ തർപ്പിക്ക വിപ്രരെ 32.

എന്നോടു ചോദിച്ചതിഹ വിസ്തരിച്ചു പറഞ്ഞു ഞാൻ
യാത്ര ചൊല്ലുന്നു പോകട്ടേ യാദവേന്ദ്രപുരിക്കു ഞാൻ 33.

വൈശമ്പായനൻ പറഞ്ഞു

പാർത്ഥന്മാരോടേവമോതി നാരദൻ ജനമേജയ!
കൂടെ വന്ന മുനീന്ദ്രന്മാരോടുമൊത്തെഴുംനെള്ളിനാൻ. 34.

നാരദൻ പോകവേ പാർത്ഥൻ തമ്പിമാരെത്തു കൗരവ!
രാജസൂയക്രതുവിനെപ്പറ്റിച്ചിന്തിച്ചു പാർത്ഥിവ! 35.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/699&oldid=157031" എന്ന താളിൽനിന്ന് ശേഖരിച്ചത്