താൾ:Bhashabharatham Vol1.pdf/698

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ദൈത്യേന്ദ്രരേയുമവ്വണ്ണം സരിൽ സാഗരയോഗവും 2.

വിത്തേശസഭയിൽ ചൊല്ലീ ഗുഹ്യകാശരജാതിയെ
ആഗ്ഗന്ധർവ്വാപ്സരോവർഗ്ഗത്തേയും ഗിരിശനേയുമേ 3.

പിതാമഹന്റെ സഭയിൽ ചൊല്ലീ മാമുനിമാർകളെ
എല്ലാദ്ദേവഗണത്തേയും സർവ്വശാസ്ത്രങ്ങളേയുമേ. 4.

ശക്രന്റെ സഭയിൽ ചൊല്ലീ ദേവന്മാരെബ് ഭവാൻ മുനേ!
ഉദ്ദേശപ്പടി ഗന്ധർവ്വന്മാരെയും മുനിമാരെയും. 5.

രാജാക്കന്മാരിലൊരുവൻ ഹരിശ്ചന്ദ്രൻ മഹാമുനേ!
ദേവേന്ദ്രസഭയിൽ പാർക്കുന്നുണ്ടെന്നല്ലോ പറഞ്ഞതും. 6.

എന്തു കർമ്മം ചെയ്തിതവൻ തപമോ നിയതവ്രത!
കീർത്തിമാനിന്ദ്രനോടൊത്തു തിരക്കത്തക്കതായവൻ? 7.

പിതൃലോകത്തിങ്കലെന്റെ ജനകൻ പാണ്ഡുഭ്രപനെ
കണ്ടിതല്ലോ നിങ്ങൾ തമ്മിൽ ചേർന്നിതോ വിപ്രപുംഗവ! 8.

എന്തദ്ദേഹം ചൊല്ലി ചൊല്ല ഭഗവാനേ, യതവ്രത!
ഇതൊക്കയും ഭവാൻ ചൊല്ലിക്കേൾപ്പാനുണ്ടേറ്റമാഗ്രഹം 9.

നാദൻ പറഞ്ഞു.

രാജേന്ദ്ര, നീ ഹരിശ്ചന്ദ്രൻതന്നെപ്പറ്റിപ്പറഞ്ഞതിൽ
ചൊല്ലാമാ മന്നവൻതന്റെ മാഹാത്മ്യം തന്നെ മുൻപിൽ ഞാൻ. 10.

ബലവാനാ മഹീപാലൻ സർവ്വസാമ്രാജ്യമേന്തിനാൻ
അവന്നുമറ്റു രാജാക്കൾ കല്പനക്കീഴിൽ നില്പവർ. 11.

അവൻ പൊന്നണിജൈത്രത്തേരേറിയൊറ്റയ്ക്കു ഭ്രപതേ!
ശസ്ത്രപ്രതാപം കൊണ്ടിട്ടു സപ്തദ്വീപും ജയിച്ചുതേ. 12.

കാടും പുഴകളും മാടും കൂടും പാരൊക്ക വെന്നവൻ
ആഹരിച്ച മഹാരാജ, രാജസൂയമഹാമഖം. 13.

ധനധാന്യങ്ങളവനു കല്പനയ്ക്കേകി മന്നവർ
യജ്ഞത്തിൽ വിപ്രശുശ്രൂഷയ്ക്കവർ നിന്നിതു സർവ്വരും. 14.

യാചകർക്കേകിനാനേറെ ദ്രവ്യം നന്ദ്യാ നരേശ്വരൻ
അവർ ചൊല്ലുന്നതിലുമങ്ങനഞ്ചിരട്ടിപ്പടിക്കുതാൻ 15.

പല വിത്തങ്ങളെക്കൊണ്ടും തർപ്പിച്ചൂ വിപ്രമുഖ്യരെ;
നാനാദിക്കിങ്കൽ നിന്നെത്തിച്ചേർന്നോർ പിരിയുമപ്പൊഴേ 16.

ഭക്ഷ്യഭോജ്യങ്ങൾ പലതും കാമം പോലേകിയാദരാൽ
രത്നസന്തർപ്പിതരവർ നന്ദിച്ചേറ്റം പുകഴ്ത്തിനാർ: 17.

"യശസ്വാ തേജസ്വിയിവൻ മറ്റു മന്നോരിലുത്തമൻ"
ഇക്കാരണത്താൽ നൃപതേ, ഹരിശ്ചന്ദ്രൻ വിളങ്ങിനാൻ 18.

മറ്റു മന്നോരിലും മെച്ചമായിട്ടു ഭരതർഷഭ!
മഹായജ്ഞം കഴിച്ചിട്ടാ ഹരിശ്ചന്ദ്രൻ പ്രതാപവാൻ 19.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/698&oldid=157030" എന്ന താളിൽനിന്ന് ശേഖരിച്ചത്