താൾ:Bhashabharatham Vol1.pdf/697

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മഹാസേനനുമവ്വണ്ണമുപാസിപ്പൂ വിരിഞ്ചനെ
ദേവൻ നാരായണൻതാനും ദേവർഷികളുമങ്ങനെ. 51.

ബാലഖില്യമുനീന്ദ്രന്മാർ യോനിജായോനിജാളിയും
ത്രൈലോക്യത്തിൽ കണ്ടിടുന്ന ചരാചരമശേഷവും 52.

ഞാനതിൽ കണ്ടിതെന്നങ്ങുന്നറിഞ്ഞീടുക മന്നവ!
എണ്പത്തെണ്ണായിരം പേരങ്ങൂർദ്ധ്വരേതോമഹർഷികൾ 53.

സന്താനമുള്ളവരുമവ്വണ്ണമൻപതിനായിരം,
ഇവരേവരുമിഷ്ഠം പോലമരന്മാരശേഷവും 54.

ദേവനെക്കൈവണങ്ങീട്ടു വന്നപാടു ഗമിച്ചിടും
പാന്ഥരായെത്തുമമരദൈത്യാഹിദ്വിജരേയുമേ 55.

സുപർണ്ണയക്ഷഗന്ധർവ്വാപ്സരഃകാലേയരേയുമേ
പൂജ്യാതിഥികളെ ബ്രഹ്മാവാകും ലോകപാതാമഹൻ 56.

സർവ്വഭ്രതദയാശാലി യഥാർഹം സ്വീകരിക്കുമേ.
സ്വീകരിച്ചാ വിശ്വമൂർത്തി സ്വയംഭു ബഹുശക്തിമാൻ 57.

സാന്ത്വമാനാർത്ഥഭോഗങ്ങളരുളും മനുജാധിപ!
അവർ വന്നവരും പിന്നെ വരുന്നവരുമായ് നൃപ! 58.

ഇടചേർന്നു കലർന്നേറ്റം ശോഭിക്കുമഴികിൽ സഭ.
സർവ്വതേജോമയി പരം ദിവ്യബ്രഹ്മർഷിസേവിത 59.

ബ്രാഹ്മശ്രീയുജ്ജ്വലിച്ചേറ്റം വിളങ്ങീ വാട്ടമെന്നിയേ.
അവ്വണ്ണം പുകഴുന്നോരസ്സഭ കണ്ടേൻ സുഗുർല്ലഭ 60.

മനുഷ്യലോകേ നൃപ, നിൻ സഭയെപ്പോലെയാണതും.
ഇച്ചൊന്നോരസ്സഭകളെക്കണ്ടേൻ ഭാരത, വാനിൽ ഞാൻ 61.

മന്നിലീ നിൻ സഭയതിലൊക്കയും മെച്ചമാണെടോ.

ബ്രഹ്മസഭാവർണ്ണനം (തുടർച്ച)

ബ്രഹ്മസഭയുടെ മഹിമാതിരേകം നാരദൻ തുടർന്നവരിച്ച കേൾപ്പി ക്കുന്നു. താൻ ഒരിക്കൽ അവിടെ ചെന്നിരുന്ന അവസരത്തിൽ പീണ്ഡുവിനെ കണ്ടതും, ചക്രവർത്തിപദത്തിനു യോജിച്ച രാജസുയയാഗം നടത്തേണ്ട കാര്യത്തെപ്പറ്റി ധർമ്മപുത്രനോടു പറഞ്ഞാൽക്കൊള്ളാമെന്നു പാണ്ഡു അഭിപ്രായപ്പെട്ടതുമായ വിവരം നാരദൻ ധർമ്മപുത്രരെ അറിയിക്കുന്നു.


യുധിഷ്‌ഠിരൻ പറഞ്ഞു

മിക്ക രാജാക്കളേയും നീ ചൊല്ലീ ചൊല്ലിയലും മുനേ
വൈവസ്വതന്റെ സഭയിൽ വാണീടുംവണ്ണമായ് വിഭോ! 1.

വരുണൻതന്റെ സഭയിൽ ചൊല്ലീ നാഗങ്ങളെബ് ഭവാൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/697&oldid=157029" എന്ന താളിൽനിന്ന് ശേഖരിച്ചത്