താൾ:Bhashabharatham Vol1.pdf/693

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മേദോമാംസാശനർ ഭയങ്കൻ നാനായുധോൽക്കടൻ, 23.

വായുവേഗോഗ്രഭ്രതങ്ങളിവയൊത്തുഗ്രകാർമ്മുകൻ
അന്വാസിക്കുന്നു സഖിയാം വിത്തേശനെ മഹേശ്വരൻ. 24.

ഹൃഷ്ഠരായ് പലരും പിന്നെശ്ശിഷ്ഠരാഡംബരത്തൊടും
ഗന്ധർവ്വാധിപരങ്ങുമ്ടു വിശ്വാവസു ഹഹാഹുഹദു. 25.

പർവ്വതൻലതുംബുരു പരൻ ശൈലൂഷൻതാനുമങ്ങനെ
സംഗീതജ്ഞൻ ചിത്രസേനനേവം പിതൃരഥൻ മഹാൻ 26.

ഇവർ തൊട്ടുള്ള ഗന്ധർവ്വരുപാസിപ്പൂ ധനേശനെ.
വിദ്യാധരാധിപൻ ചക്രധർമ്മാവനുജരോടുമേ 27.

ഉപാസിക്കുന്നതുണ്ടങ്ങു ധനനായകദേവനെ.
വളരെക്കിന്നരന്മാരുമാവിധം വിത്തനാഥനെ 28.

ഉപാസിച്ചുവരുന്നുണ്ടു ഭഗദത്താദ്യരെപ്പൊഴും;
ദ്രുമൻ കിമ്പുരുഷാധീശനുപാസിപ്പൂ ധനേശനെ. 29.

രാക്ഷസേന്ദ്രനുമവ്വണ്ണം മഹേന്ദ്രൻ ഗന്ധമാദനൻ
യക്ഷഗന്ധർവ്വനോടും താനെല്ലാ രാക്ഷസരോടുമേ 30.

ചേന്നുപാസിപ്പു ധർമ്മിഷ്ഠൻ ജ്യോഷ്ഠനെത്താൻ വിഭീഷണൻ
ഹിമവാൻ മന്ദരം വിന്ധ്യം കൈലാസം പാരിയാത്രവും 31.

മലയം ദർദ്ദുരം പിന്നെ മാഹേന്ദ്രം ഗന്ധമാഗനം
ഇന്ദ്രകീലം സുനാഭംതാൻ ദിവ്യശാലങ്ങൾ രണ്ടുമേ 32.

ഇവരും മറ്റുപലരുമെല്ലാം മേരു തുടങ്ങിയോർ
ഉപാസിപ്പു മഹാത്മാവാം വിത്തേശവിഭുവെസ്സദാ. 33.

ഭഗവാൻ നന്ദികേശൻതാൻ മഹാകാളനുമങ്ങനെ
ശംഖകർണ്ണാദി സകല ദിവ്യപാരിഷഗേന്ദ്രരും 34.

കാഷ്ടൻ കുടിമുഖൻല ദന്തി വിജയാഭിധ താപസി
വൈള്ളക്കാളയുമവ്വണ്ണം നീല്പം മുക്കുറയിട്ടതിൽ; 35.

വിത്തേശനെയുപാസിപ്പൂ മറ്റു രക്ഷപിശാചരും.
ചുറ്റുമേ പാരിഷദരോടൊത്തു മേവു മഹേശ്രൻ 36.

ത്രൈലോക്യഭാവനൻ ദേവദേവൻ ശിവനെയെന്നുമേ
കുമ്പിട്ടു കൂപ്പിപ്പൗലസ്ത്യൻ വിശ്വരൂപനുമാപതി 37.

കൊടുത്ത സമ്മതം വാങ്ങിച്ചിരുന്നീടും ധനേശ്വരൻ;
ഉണ്ടെന്നും ഭഗവാനിഷ്ടൻ ഭവൻ വിത്തേശ്വരാന്തികേ. 38.

ധനാദ്ധ്യക്ഷമെഴും ശംഖപത്മങ്ങൾ നിധിനായകർ
മറ്റു നിധികളോടൊത്തു സേവിക്കുന്നൂ ധനേശനെ. 39.

ഈവണ്ണം വാനിലാണ്ടോരാസ്സഭയും കണ്ടിരിപ്പു ഞാൻ
പിതാമഹന്റെ സഭയെച്ചൊല്ലുവൻ കേൾക്കമന്നവ! 40.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/693&oldid=157025" എന്ന താളിൽനിന്ന് ശേഖരിച്ചത്