താൾ:Bhashabharatham Vol1.pdf/692

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ദിവ്യസ്വർണ്ണമയാംഗങ്ങൾ മിന്നി മിന്നൽ കണക്കിനെ.
അതിൽ വിത്തേശ്വരസ്വാമി വിചിത്രാഭരണാംബരൻ 5.
സ്ത്രീസഹസ്രാന്വിതം വാഴ്‌വൂ ശ്രീമാൻ കുണ്ഡലമണ്ഡിതൻ,
സൂര്യപ്രകാശമായ് ദിവ്യമേൽവിരിപ്പാർന്നു ഭംഗിയിൽ 6.

പാദ പീഠമെഴും രമ്യസിംഹാസനമമർന്നവൻ
ഉദാരമന്ദാരതരുപ്പൂങ്കാവുലലയുമാറഹോ! 7.

സൗഗന്ധികത്തിൽ ഗന്ധത്തെയേന്തീടും ഗന്ധവാഹനൻ
അളകാനളിനീ നന്ദനോദ്യാനപ്പൂമണത്തൊടും 8.

കുളുര്ത്തുള്ളുകുളുർപ്പിക്കുമിളങ്കാറ്റേറ്റുകൊള്ളുമേ.
അവിടെദ്ദേവഗന്ധർവ്വാപ്സരസ്ത്രീഗണമെപ്പൊഴും 9.

ദിവ്യതാനത്തൊടുംകൂടി പാടുന്നുണ്ടു മഹീപതേ!
മിശകേശീ പരം രംഭ ചിത്രസേനശുചിസ്മിത 10.

ഘൃതാചിയാച്ചാരുനേത്ര പുഞ്ജികസ്ഥല മേനക,
വിശ്വാചി സഹജന്യാഖ്യയിര പ്രമ്ലോചയുർവ്വശീ 11.

വർഗ്ഗ പിന്നെസ്സൗരഭേയി സമീചീ ബുൽബുദാ ലത,
ഇവുരും മറ്റു പലരും നൃത്യഗീതവിദഗ്ദ്ധമാർ 12.

ഈഗ്ഗന്ധർവ്വാപ്സരോവർഗ്ഗം സേവിപ്പൂ വിത്തനാഥനെ.
എപ്പോഴും നൃത്യവാദിത്രഗീതയോഗത്തിനാൽ സഭ 13.

ഇളവ്ല്ലതെ ഗന്ധർവ്വപ്സരോ യോഗാൽ വിളങ്ങുമേ.
കിന്നരാഭിധർ ഗന്ധർവ്വർ നാരാഭിധരുമങ്ങനെ, 14.

മണിഭദ്രൻ ധനദനാ ശ്വേതഭദ്രാഖ്യഗുഹ്യകൻ,
കശേരകൻ ഗണ്ഡകണ്ഡു പ്രഗ്യോതൻതാൻ മഹാബലൻ 15.

കുസ്തുംബുരു പിശാചൻതാൻ ഗജകർണ്ണൻ വിശാലകൻ
വരാഹകർണ്ണൻ താമ്രോഷ്ഠൻ ഫലകക്ഷൻ ഫലോദകൻ 16.

ഹംസചൂഡൻ ശിഖാവർത്തൻ ഹോമനേത്രൻ വിഭീഷണൻ,
പുഷ്പാനനൻ പിംഗളൻ ശോണിതോദൻ പ്രവാളകൻ 17.

വൃക്ഷബാഷ്പനികേതാഖ്യൻ ചീരവാസസ്സു ഭാരത !
ഇവരും മറ്റു പലരും യക്ഷർ നൂറായിരം പരം. 18.

എങ്ങു ലക്ഷ്മീഭഗവതിയങ്ങുണ്ടു നളകൂഭരൻ
പലപ്പൊഴും ഞാനുമുണ്ടാം മറ്റുള്ളെന്മട്ടുകാരുമേ. 19.

ബ്രഹ്മർഷികളുമങ്ങുണ്ടാം ദേവർഷികളുമങ്ങനെ
ക്രവ്യാദരും മറ്റു പല ഗന്ധർവ്വന്മാർ ബലിഷ്ഠരും 20.

ഉപാസിപ്പൂ മഹാത്മാവാം വിത്തനാഥനെയങ്ങതിൽ.
അസംഖ്യ ഭ്രതസംഘത്തോടൊത്തീടും ഭഗവാൻ ഭവൻ 21.

ഉമാകാന്തൻ പശുപതി ഭഗനേത്രഹരൻ ഹരൻ
ത്ര്യൈംബകൻ ശൂലിയാം ദേവൻ ദേവിയും ക്ലാന്തിയെന്നിയേ, 22.

മുണ്ടന്മാർ കൂനർ കുടിലരാർത്തീടുമരുണേക്ഷണർ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/692&oldid=157024" എന്ന താളിൽനിന്ന് ശേഖരിച്ചത്