താൾ:Bhashabharatham Vol1.pdf/689

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അവ്വണ്ണമേ പുണ്യമേറും ശശബിന്ദുക്കളായിരം
ഭ്രരിദക്ഷിണയൊത്തശ്വമേധം ചെയ്തിട്ടഞ്ഞവർ. 27.

പുണ്യരാജർഷീന്ദ്രരിവർ പുകഴന്നോരറിവാണ്ടവർ
അസ്സഭയക്കുള്ളിലുണ്ടെന്നു സേവിപ്പു ധർമ്മരാജനെ 28.

അഗസത്യനാമതംഗൻതാൻ കാലൻ മൃത്യുവുമങ്ങനെ
യജ്വാക്കന്മാർ സിദ്ധർ മുറ്റും യോഗദേഹമെഴുന്നവർ 29.

സ്വധയും മുർത്തിയും ചേർന്നോർ ബർഹിഷത്തുകളും ചിലർ. 30.

കാലചക്രവുമായ് സാക്ഷാൽ ഭാഗവൻ ഹവ്യവാഹനും
ദക്ഷിണായനകാലത്തു ചത്ത ദുഷ്കൃതി മർത്ത്യരും, 31.

കാലം നടത്തുന്നവരും യമകിങ്കരരും പരം
അതിൽ ശിംശപപാലാശങ്ങളും കാശകുശാദിയും. 32.

മൂർത്തി കൈക്കൊണ്ടുപാസിക്കുന്നുണ്ടല്ലോ ധർമ്മരാജനെ
ഇവരും മറ്റു പലരും പിതൃരാജന്റെ സഭ്യരാം 33.

നാമകർമ്മങ്ങളെക്കൊണ്ടു നമിക്കോതാവതല്ലവർ.
തിരക്കില്ലാത്താസ്സഭയുമിഷ്ടം പോലെ ഗമിപ്പതായ് 34.

ഏറെക്കാലം തപംചെയ്തു വിശ്വകർമ്മാവു തീർത്തതാം.
പ്രഭകൊണ്ടുജ്ജ്വലിച്ചേറ്റം തെളിയുംപടി ഭാരത! 35.

അതിലുഗ്രതപോനിഷ്ഠർ ചെന്നെത്തും സത്യവാദികൾ.
ശാന്തസന്യാസികൾ ശുചിപുണ്യകർമ്മവിശുദ്ധരായ് 36.

ജ്യോതിസ്വരുപരൊല്ലാരും വിരജോവസ്ത്രധാരികൾ,
വിചിത്രമാല്യാഭരണർ മിന്നും കണ്ഡലമുള്ളവർ 37.

പുണ്യകർമ്മങ്ങളും പുണ്യസാധനങ്ങളുംമുള്ളവർ
യോഗ്യരായുള്ള ഗന്ധവ്വപ്സരസ്ത്രീഗണങ്ങളും 38.

സംഗീത നൃത്ത വാദിത്ര ഹാസ്യ ലാസ്യങ്ങളൊത്തഹോ!
പുണ്യഗന്ധങ്ങളും പുണ്യശബ്ദവും പാർത്ഥ, മുറ്റുമേ 39.

ദിവ്യമാല്യങ്ങലും മറ്റുമവിടെക്കിട്ടുമെപ്പൊഴും.
നൂറുമായിരവും ഘർമ്മചാരിമാരാ പ്രജേശനെ 40.

സുരൂപരൂപശീലന്മാരുപാസിക്കുന്നിതെപ്പൊഴും
ഇപ്രകാരത്തിലാകുന്നൂ പിതൃരാജന്റെയാസ്സഭ 41.

തത്മിനീരമ്യ വരുണസഭയെപ്പറയാമിനി

9.വരുണസഭാവർണ്ണനം

സമുദ്രാന്തർഭാഗത്തായി ശോഭിക്കുന്ന വരുണസഭയുടെ വർണ്ണന.


നാരദൻ പറഞ്ഞു

ദിവ്യശ്രീ പൂണ്ട വരുമസഭ പിന്നെ യുധിഷ്ഠിര!
കോട്ടക്കമാനോത്തളവിലൊക്കും യമസഭയ്ക്കുതാൻ; 1.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/689&oldid=157020" എന്ന താളിൽനിന്ന് ശേഖരിച്ചത്