താൾ:Bhashabharatham Vol1.pdf/687

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യജ്ഞാവാഹങ്ങളും മന്ത്രങ്ങളിവർ സേവിപ്പതുണ്ടിഹ.
അപ്സരസ്സുകളവ്വണ്ണം രമ്യഗന്ധർവ്വവീരരും 24

സംഗീതനൃത്തവാദ്യങ്ങൾ ഹാസ്യങ്ങളിവയാൽപരം
രമിപ്പിപ്പൂ നരപതേ, ശതക്രതു സുരേന്ദ്രനെ. 25

സ്തുതിമംഗളഘോഷത്താൽ കർമ്മം ചൊല്ലി സ്തുതിച്ചഹോ!
വിക്രമം കൊണ്ടു വാഴ്ത്തുന്നു വലവൃതിവിനാശിയെ. 26

ബ്രഹ്മരാജർഷികൾ പരം ദേവർ ദേവർഷിമാർകളും
നാനദിവ്യവിമാനം വാണഗ്നിപോലുജ്ജ്വലിപ്പവർ 27

മാലാഭ്രഷകളും ചാർത്തി വരും പോം ചിലരങ്ങനെ.
ബൃഹസ്പതിയുമാ ശുക്രൻതാനുമെപ്പൊഴുമുണ്ടിഹ 28

ഇവരും മറ്റു പലരും മഹാത്മാക്കൾ ദൃഢവ്രതർ
ചന്ദ്രകാന്തിവിമാനത്തിൽ ചന്ദ്രനെപ്പോലെ സുന്ദരൻ 29

ബ്രഹ്മാവിന്നു സമന്മാരാം ഭൃഗുസപ്തർഷിമാർകളും.
പത്മിനീമാലയുള്ളോരീദ്ദേവേന്ദ്രസഭയങ്ങു ഞാൻ
കണ്ടിരിപ്പൂ മാഹാബാഹോ, യമന്റെ സഭ കേൾക്ക നീ. 30

8. യമസഭാവർണ്ണനം

പിതൃലോകത്തിലുള്ള അന്തകസഭയുടെ വിസ്തരിച്ചുള്ള വർണ്ണന.


നാരദൻ പറഞ്ഞു

യമന്റെ സഭയെച്ചൊല്ലാം കേട്ടുകൊൾക യുധിഷ്ഠിര!
വൈവസ്വതന്നതോ പാർത്ഥ വിശ്വകർമ്മാവു തീർത്തതാം 1

തേജസ്സുള്ളാസഭ നൃപ, നൂറു യോജന നീളവും
വിസ്താരവും തുല്യമായിട്ടുള്ളതാകുന്നു പാണ്ഡവ! 2

അർക്കപ്രകാശം കൈക്കൊണ്ടു കാമരൂപമിയന്നതാം
അതിശീതോഷ്ണമില്ലാതെ മതിപ്രീതി വളർപ്പതാം. 3

അതിൽശ്ശോകം ജരയതിൻവണ്ണം പൈദാഹമപ്രിയം
ദൈന്യം ക്ലമവുമില്ലൊട്ടും പ്രതികൂലതയെന്നതും. 4

ദിവ്യമാനുഷകാമങ്ങളെല്ലാമുണ്ടെന്നമായതിനാൽ
രസത്തോടും പെരുത്തുണ്ടു ഭക്ഷ്യം ഭോജ്യമരിന്ദമ! 5

ലേഹ്യം ചോഷ്യം പേയമേവം ഹൃദ്യം സ്വാദു മനോഹരം
പുണ്യഗന്ധസ്രക്കുകളും കാമം കായ്ക്കും മരങ്ങളും 6

രസമോടൊത്തു ശീതോഷ്ണതരം വാരിയുമുണ്ടതിൽ.
രാജർഷിവീരരുമതിൽ ശുദ്ധബ്രഹ്മർഷിമുഖ്യരും 7

നന്ദ്യാ വൈവസ്വതയമൻതന്റെ ചുറ്റുമിരിപ്പതാം.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/687&oldid=157018" എന്ന താളിൽനിന്ന് ശേഖരിച്ചത്