താൾ:Bhashabharatham Vol1.pdf/686

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്ങുപാസിക്കുന്നു നിത്യം മഹാത്മാവാം മഹേന്ദ്രനെ
എന്നും മരുത്തുക്കൾ തെളിഞ്ഞെല്ലാരും ഗൃഹമേധികൾ. 6

സിദ്ധദേവർഷിപരിഷ സാധ്യന്മാർ പിന്നെ വാനവർ
കാന്ത്യാ പൊന്മാലയും ചാർത്തി മരുത്വാന്മാരുമൊപ്പമേ. 7

ഇവർ ഭൃത്യരൊടൊത്തോരായ് ദിവ്യമോടിയിലേവരും
ഉപാസിപ്പു ശത്രുജയി വീരനാമമരേന്ദ്രനെ. 8

ദേവർഷികളുമവ്വണ്ണം സേവിപ്പു പാർത്ഥ, ശക്രനെ
അമലന്മാർ പാപമറ്റോരഗ്നിപോലുജ്ജ്വലിപ്പവർ- 9

തേജസ്സെഴും സോമയുക്കളല്ലൽപീഡകളറ്റവർ.
പരാശരൻ പർവ്വതവൻതാനേവം സാവർണ്ണി ഗാലവൻ 10

ശംഖൻ ലിഖിതനവ്വണ്ണം മുനി ഗൗരശിരസ്സുമേ
ദുർവ്വാസസ്സാ ക്രോധനൻതാൻ ശ്യേനൻ ദീർഗ്ഘതമോമുനി 11

പവിത്രപാണി സാവർണ്ണി ഭാലുകീ യാജ്ഞവയ്ക്ക്യനും
ഉദ്ദാലകൻ ശ്വേതകേതുവാ ഭാണ്ഡായനി താണ്ഡ്യനും 12

ഹവിഷ്മാനാഗ്ഗരിഷ്ഠൻതാൻ ഹരിശ്ചന്ദ്രനരേന്ദ്രനും
ആ ഹൃദ്യോദരശാണ്ഡില്യർ പാരാശര്യൻ കൃഷീവലൻ 13

വാതസ്തന്ധൻ വിശാഖൻതാൻ വിധാത കാലനങ്ങനെ
കരാളദന്തൻ ത്വഷ്ടാവു വിശ്വകർമ്മാവു തുംബുരു 14

യോനിജായോനിജന്മാരാ വായുഭക്ഷർ ഹുതാശികൾ
സർവ്വലോകേശനായിടുമിന്ദ്രനെസ്സേവചെയ്‌വവർ. 15

സഹദേവൻ സുനീഥൻതാൻ വാല്മീകി മുനിസത്തമൻ
ശമീൻ സത്യവാക്കേവം പ്രചേതൻ സത്യസംഗരൻ 16

മേധാഥിതീ വാമദേവൻ പുലസ്ത്യൻ പുലഹൻ ക്രതു
മരുത്തൻ വൻതപസ്സേറും സ്ഥാണു പിന്നെ മരീചിയും 17

കാക്ഷീവാൻ ഗൗതമൻ താർക്ഷ്യൻ വൈശ്വാനരമുനീശ്വരൻ
മുനി കാലകവൃക്ഷീയാന ശ്രാവ്യൻതാൻ ഹിരണ്മയൻ 18

സംവർത്തൻ ദേവഹവ്യൻ താൻ വിഷ്വക്സേനൻ പ്രതാപവാൻ
കണ്വൻ കാത്യായനൻ പിന്നെഗ്ഗാർഗ്ഗ്യൻ കൗശികനങ്ങനെ 19

ദിവ്യാംഭസ്സോഷധികളും ശ്രദ്ധ മേധ സരസ്വതീ
അർത്ഥം ധർമ്മം കാമമേവം വിദ്യുന്മണ്ഡലി പാണ്ഡവ! 20

ജലമേന്തുന്ന മേഘങ്ങളിടിയും കാറ്റുമങ്ങനെ
പ്രാചിയാ യജ്ഞവാഹങ്ങളിരുപത്തേഴു പാവകർ 21

അഗ്നീഷോമേന്ദ്രാഗ്നികളും സവിതാ മിത്രനര്യമാ
ഭഗൻ വിശ്വേദേവർ സാദ്ധ്യർ ഗുരു ശുക്രനുമങ്ങനെ 22

വിശ്വാവസൂ ചിത്രസേനൻ തരുണൻ സുമനസ്സുമേ
യജ്ഞങ്ങൾ ദക്ഷിണകളും ഗ്രഹതാരാഗണങ്ങളും 23

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/686&oldid=157017" എന്ന താളിൽനിന്ന് ശേഖരിച്ചത്