താൾ:Bhashabharatham Vol1.pdf/681

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുണ്ടിലും കുന്നിലും പാഞ്ഞു പിടിപ്പീലേ പടജ്ജനം?
സ്ത്രീസാന്ത്വനം നീ ചെയ്‌വീലേ രക്ഷിപ്പീലേ വധുക്കളെ? 85

അവരിൽ ശ്രദ്ധ ചെയ്‌വീലെ ചൊല്ലാരില്ലല്ല ഗൂഢമായ്?
അത്യാപത്തെന്നു കേട്ടെന്നാലതിനെപ്പറ്റിയോർത്തുടൻ 86

പ്രിയം ചെയ്യാതകംപൂക്കു കിടക്കില്ലല്ലി നീ നൃപ!
രാത്രി മുൻപിരു യാമം നീയുറങ്ങീട്ടു ധാരാപതേ! 87

അന്ത്യയാമത്തു ധർമ്മാർത്ഥചിന്ത ചെയ്യുവതില്ലയോ?
അലങ്കരിച്ചേ നരരെക്കാണിപ്പു നിത്യമല്ലയോ? 88

കാലത്തുണർന്നു കാലജ്ഞമന്ത്രിമാരൊത്തു പാണ്ഡവ!
രക്താംബരത്തൊടും ഖഡ്ഗം കയ്യിലേന്തിച്ചമഞ്ഞവർ 89

നിന്റെ ചുറ്റും നില്പതില്ലേ രക്ഷയ്ക്കായിട്ടരിന്ദമ!
ദണ്ഡ്യന്മാർ പൂജ്യരിവരിൽ യമനെപ്പോലെ നീ നൃപ! 90

പരീക്ഷ ചെയ്യുമാറില്ലേ പ്രിയാപ്രിയരിലും സമം?
ശരീരമായിടും രോഗം മരുന്നു നിയമങ്ങളാൽ 91

പാർത്ഥ, നീ മാറ്റിടുന്നില്ലേ മാനസം വൃദ്ധസേവയാൽ?
അഷ്ടാംഗമാം ചികിത്സയ്ക്കു ശീലമേറുന്ന വൈദ്യരും 92

ഇഷ്ടന്മാരായ് കൂറെയുന്നോർ നിൻ മെയ് കാക്കുന്നതില്ലയോ?
ലോഭം മോഹം മാനമെന്നുള്ളിവയൊത്തവനീപതേ! 93

ആർത്ഥിപ്രത്യർത്ഥികൾ വരും നേരം കണ്മീലയല്ലി നീ?
ലോഭമോഹങ്ങളാൽ നിങ്കൽ വിശ്വാസപ്രണയാന്വിതം 94

ആശ്രയിച്ചോർക്കു നീ കൊറ്റു മുടക്കില്ലല്ലി തെല്ലുമേ?
കൂട്ടമായ്പൗരരെന്നല്ല രാഷ്ട്രത്തിൽ പാർക്കുവോർകളും 95

നിന്നിൽ ദ്വേഷിപ്പതില്ലല്ലോ പരക്രീതരൊരിക്കലും.
ബലത്താൽ ദുർബ്ബലരിപൂപീഡ നീ ചെയ്‌വതില്ലയോ 96

ബലവൽപീഡ മന്ത്രത്താലുഭയത്താലുമങ്ങനെ.
പ്രധാനഭ്രപരെല്ലാരും നിൻ കൂറാണ്ടോർകളല്ലയോ? 97

നിന്നാദാരൽ പ്രാണനേയും നിനക്കയ് വെടിയില്ലയോ?
സർവ്വവിദ്യാഗുണം കണ്ടും പൂജിക്കുന്നില്ലയോ ഭവാൻ 98

സാധുബ്രാഹ്മണരേ നന്നായ് വരുമേറ്റും നിനക്കതിൽ.
പൂർവ്വാചാരപ്പടിയെഴും ത്രയീധർമ്മക്രമങ്ങളിൽ 99

അച്ചണ്ണം ചെയ്യുവാൻ യത്നിച്ചമരുന്നില്ലയോ ഭവാൻ?
ഉണ്മതില്ലേ നിൻ ഗ്രഹത്തിൽ സ്വാദുള്ളന്നം ദ്വിജോത്തമർ 100

ഗുണവാന്മാർ ഗുണത്തോടും നീ കാൺകെ ഭ്രരിക്ഷിണം?
ശ്രദ്ധയോടും പലപടി വാജപേയക്രതുക്കളെ 101

പുണ്ഡരീകങ്ങളേയുംതാൻ ചെയ്‌വാൻ യത്നിപ്പതില്ലയോ?

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/681&oldid=157012" എന്ന താളിൽനിന്ന് ശേഖരിച്ചത്