താൾ:Bhashabharatham Vol1.pdf/674

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സഭാ പ്രവേശം


അംഗൻ വംഗൻ സുമിത്രൻതാൻ ശൈബ്യൻ ശത്രുനിബർണൻ
കിരാതരാജൻ സുമനസ്സേവം യവനനാഥനും 26

ചാണുരൻ ദേവരാതൻതാൻ ഭോജൻ ഭീമരഥാഭിധൻ
ശ്രുതായുധാഖ്യ കാലിംഗൻ ജയത്സേനാഖ്യ മാഗതൻ 27

സുകർമ്മാവാച്ചേകിതാൻ പുരുശത്രുനിബർണൻ
കേതുമാൻ വസുദാനൻതാൻ വൈദേഹൻതാൻ കൃതക്ഷണൻ 28

സുധർമ്മാവനിരുദ്ധൻതാൻ ശ്രുതായുസ്സു മഹാബലൻ
ആനുപരാജൻ ദുർദ്ധർഷൻ ക്രമജിത്തു സുദർശനൻ 29

ശിശുപാലൻ മകനൊടും കരൂഷാധിപനങ്ങനെ
വൃഷ്ണീന്ദ്രരേറ്റം ദുർദ്ധർഷർ കുമാരരമരപ്രഭർ 30

ആഹുകൻതാൻ വിപൃഥുവും ഗദൻ സാരണനങ്ങനെ
അക്രൂരൻ കൃതവർമ്മാവു സത്യകൻ ശിനിനന്ദനൻ 31

ഭീഷ്മകൻതാനാ കൃതിയാ ദ്യുമത്സേനൻ മഹാബലൻ
കേകയന്മാർ മഹാവീരർ യജ്ഞസേനാഖ്യ സൗമകി 32

കേതുമാൻ വാസുമാൻ പിന്നെ ക്കൃതാസ്രുനതിശക്തിമാൻ
ഇവരും മറ്റു പലരും ക്ഷത്രിയന്മാരിലുത്തമർ 33

ഉപാസിച്ചൂ സഭയിലാക്കൗന്തേയൻ ധർമ്മപുത്രനെ.
ഊക്കേറും രാജപുത്രന്മാരർജ്ജുനന്റെയടുത്തുതാൻ 34

രൗരവാജിനവും ചാർത്തിദ്ധനുർവ്വേദം പഠിച്ചവർ.
പഠിച്ചിതവിടെതന്നെ വൃഷ്ണിവംശകുമാരരും 35

രൗക്‌മിണേയൻ സാംബനേവം യുയുധാനാഖ്യ സാത്യകി.
സുധർമ്മാവനിരുദ്ധൻതാൻ ശൈബ്യനാം നരപുംഗവൻ 36

ധനഞ്ജയന്റെ സഖിയായങ്ങു പാർത്തിതു തുംബുരു.
ഇരുപത്തേഴുപേർ സേവിച്ചാരവൻ വാണിടും വിധൗ 37

സാമാത്യനാം ചിത്രസേനനാഗ്ഗന്ധർവ്വാപ്സരസ്സുകൾ,
ഗീതവാദിത്രദക്ഷന്മാർ താളജ്ഞാനമിയന്നവർ 38

പ്രമാണമാലയസ്ഥാനമിവ കണ്ടോരു കിന്നരർ .
ഗന്ധർവന്മാരൊത്തുചേർന്നു നിന്നു തുംബുരു ചൊല്കയാൽ 39

ദിവ്യതാനത്തൊടും പാടി യഥാന്യായം മനസ്വികൾ
കൗന്തേയമുനിയോഗത്തെസ്സേവിച്ചു സുഖമാം വിധം 40

ആസ്സഭയ്ക്കുള്ളിൽ മേവുന്നോർ സത്യനിഷ്ഠാവ്രതത്തെടും
വാനിൽ വാനോർ വിധിയെയാം പോലുപാസിച്ചു
                                                   പാർത്ഥനെ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/674&oldid=157004" എന്ന താളിൽനിന്ന് ശേഖരിച്ചത്