താൾ:Bhashabharatham Vol1.pdf/673

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭ്രതാക്കളോടൊത്തവ്വണ്ണം പൂജചെയ്തിട്ടു പാണ്ഡവൻ 8
വാണിതാ രമ്യസഭയിൽ വാനിലിന്ദ്രൻകനക്കിനെ.
പാണ്ഡവന്മാരുമൊന്നിച്ചസഭ കേറീ മഹർഷിമാർ 9
ഓരോരോ ദിക്കിൽനിന്നെത്തും നരേന്ദ്രന്മാരുമങ്ങനെ.
അസിതൻ ദേവലൻ സത്യൻ സർപ്പമാലി മഹാശിരൻ 10
സർവ്വാവസു സുമിത്രൻതാൻ മൈത്രേയൻ ശുനകൻ ബലി
ബകൻ ദാല് ഭ്യൻ സ്ഥൂലശിരൻ കൃഷ്ണദ്വൈപായനൻ ശുകൻ
സുമന്തു ജൈമിനി പരം പൈലൻതാൻ വ്യാസശിഷ്യർകൾ
യാജ്ഞവല്ക്യൻ തിത്തിരീതാൻ സസുതൻ ലോഹർഷണൻ 12
അപ്സ ഹോമ്യൻ ധൗമ്യനേവണീമാണ്ഡവ്യകൗശികർ
ദാമോഷ്ണീഷൻ ത്രൈബലിതാൻ പർണ്ണാദൻ വരജാനുകൻ 13
മൗഞ്ജായനൻ വായുഭക്ഷൻ പാരാശര്യൻ സസാരികൻ
വലീവാകൻ സിലീവാകാൻ സത്യപാലൻ കൃതശ്രമൻ 14
ജാതുകർണ്ണൻ ശിഖാവാനങ്ങാലംബൻ പാരിജാതികൻ
പർവ്വതാഖ്യൻ മഹാഭാഗൻ മാർക്കുണ്ഢേയമഹാമുനി 15
പവിത്രപാണി സാവർണ്ണി വാലുകി പ്രഭു ഗാലാവൻ
ജംഘാബന്ധുപരം രൈഭ്യൻ കോപവേഗാഭിധൻ ഭൃഗു 16
ഹരിഭ്ര സകൗണ്ഡിന്യൻ ബഭ്ര മാലി സനാതനൻ
കാക്ഷീവാനൗഷിജൻ പിന്നെ ഗൗതമൻ നാചികേതനും. 17
പൈംഗൻ വരാഹൻ ശൂനകൻ ശാണ്ഡില്യൻ താപസോത്തമൻ
കുക്കുരൻ വേണുജംഘൻതാൻ കാലാപൻ കഠിനിങ്ങനെ 18
മുനിമാർ ധർമ്മവിജ്ഞന്മാർ ധൃതാത്മാക്കൾ ജിതേന്ദ്രിയർ
ഇവരും മറ്റും പലരും വേദവേദാം ഗവേദികൾ 19
ഉപാസിച്ചും പാണ്ഡവനെസ്സഭയിങ്കൽ മഹർഷിമാർ
പുണ്യസൽക്കഥയും ചൊല്ലിദ്ധർമ്മജ്ഞർ ശുചിനിർമ്മലർ. 20
അവ്വണ്ണം ക്ഷത്രിയശ്രേഷ്ഠർ സേവിച്ചൂ ധർമ്മപുത്രനെ
ശ്രീമാൻ മഹാത്മ ധർമ്മാത്മാ മുഞ്ജകേതു വിവദ്ധനൻ 21
സംഗ്രാമജിത്തുഗ്രസേനവീരൻ ദുർമ്മ ഖമന്നവൻ
കക്ഷസേനക്ഷിതപതി ക്ഷേമകൻ വൈരിദുർജ്ജയൻ 22
കാംബോജരാജൻ കമഠൻ കമ്പനാഖ്യൻ മഹാബലൻ.
കൃതാസ്രുരാം യവനരെത്തനിച്ചോടിച്ച വീര്യവാൻ 23
ബലപൗരുഷമാർന്നോജസ്സതിരററുള്ള വീരരെ
കാലകേയാസുരന്മാരെ വജ്രപാണികണക്കിനെ. 24
ജടാസുരൻ മദ്രകന്മാർക്കധീശൻ
കുന്തീപുളിന്ദാഖ്യകിരാതരാജൻ
അംഗൻ വംഗൻ പുണ്ഡ്രകക്ഷോണിനാഥൻ
പാണ്ഡ്യോഡ്രേശന്മാർകളങ്ങാന്ധ്രരാജൻ, 25

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/673&oldid=157003" എന്ന താളിൽനിന്ന് ശേഖരിച്ചത്