താൾ:Bhashabharatham Vol1.pdf/672

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മന്ദമാരുതനും വീശിച്ചിന്നുന്ന തരിമുത്തൊടും
ഇന്ദ്രമാനീലക്കല്ലുകൊണ്ടു ചുററും തിണ്ണപ്പടുപ്പൊടും. 33
ഇന്ദ്രനീലപ്പടുപ്പുള്ളോരാപ്പൊയ്ക ചില മന്നവർ
കണ്ടിട്ടുമറിയാഞ്ഞിട്ടു വീണുപോകറുമുണ്ടതിൽ. 34
മുററും ഭംഗിക്കാസ്സഭയ്ക്കു ചുറ്റും പുത്തുള്ള മാമരം
നിരപ്പിൽ ത്തണൽ പൂണ്ടുണ്ടു നില്പൂ നാനപ്രകാരമേ 35
മണമാർന്നുണ്ടു പൂങ്കാവുമിണങ്ങും പല പൊയ്കയും
ഹംസം കാരണ്ഡവം ചക്രവാകമെന്നിവയൊത്തഹോ! 36
വെള്ളത്തിലും കരയിലുമുള്ള പത്മമണത്തിനെ
ഏശിപ്പാണ്ഡവരെച്ചെന്നു വീശിടുന്നുണ്ടു മാരുതൻ. 37
ഈസ്സൽൽ സഭ പതിന്നാലു മാസത്താൽ പണിതീർത്തുടൻ
പണിർത്തെന്നുണർത്തിച്ചൂ യുധിഷ്ഠിരനൊടാ മയൻ. 38

4.സഭാപ്രവേശം

പാണ്ഡവന്മാരുടെ സഭാപ്രവേശം. അന്നു് ഇന്ദ്രപ്രസ്ഥത്തിൽ സന്നി ഹിതരായ മഹർഷികളുടേയും രാജാക്കന്മാരുടേയും വിവരണം.


വൈശമ്പായനൻ പറഞ്ഞു
പിന്നെ പ്രേവേശിച്ചിതതിൽ മന്നവൻ ധർമ്മനന്ദൻ
പതിനായിരമങ്ങു ഴിവാനോർക്കഷ്ടി കൊടുത്തുതാൻ. 1
നെയ്യും പായസവും നല്ല തേനു കൂട്ടിക്കലർത്തുടൻ
ഭക്ഷ്യങ്ങൾ ഫലമൂലം മാൻ പന്നിമാംസങ്ങളെന്നിവ, 2
കൃസരം നല്ല ജീവന്തി ഹവിഷ്യ മിവയാലുമേ
മാസഭേഭങ്ങളെക്കൊണ്ടു ഭേഭത്തിനാലുമേ, 3
ചോഷ്യ ഭേദത്തിനാലും നൽ പല പേയങ്ങളാലുമേ
ഇണപ്പുടകളും നാനാജാതി പൂക്കളുമങ്ങനെ 4
കൊടത്തു നാനാദേശപ്തവിപ്രരെത്തൃപ്തരാക്കിനാൻ;
അവർക്കങ്ങായിരം വീതം പൈക്കളേയും കൊടുത്തുതേ. 5
പുണ്യാഹഘോഷമുണ്ടായീ വാനിൽ ചെന്നെത്തിടുംപടി
അനേകം ദിവ്യവാദ്യങ്ങൾ ദിവ്യഗന്ധങ്ങളാലുമേ; 6
ദേവന്മാരെയുമൻപോടു വെച്ചു പൂജിച്ച കൗരവൻ.
മല്ലന്മാർ നടൻ ഭല്ലന്മാർ സൂതവൈതാളികാദിയും 7
വന്നു സേവിച്ചു മാന്യശ്രീ ധർമ്മപുത്രനരേന്ദ്രനെ .

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/672&oldid=157002" എന്ന താളിൽനിന്ന് ശേഖരിച്ചത്