താൾ:Bhashabharatham Vol1.pdf/671

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബഹുവർഷം സത്രമാണ്ടതങ്ങത്രേ വാസുദേവനും
ധർമ്മസമ്പ്രതിപത്തിക്കായ് നന്മയിൽ ശ്രദ്ധവെച്ചഹോ! 16
പൊന്നണിഞ്ഞുള്ള യൂപങ്ങൾ മിന്നും ചൈത്യങ്ങളെന്നിവ
അങ്ങല്ലോ നല്ലി ഗോവിന്ദനായിരം പതിനായിരം. 17
അവിടെച്ചെന്നെടുത്താനാഗ്ഗദയും ശംഖമായൻ
സ്ഫടികം വൃഷപർവ്വാവിൻ സഭാദ്രവ്യസമുഹവും. 18
കിങ്കരന്മാരാശരരും സംഘമായ് കാത്തിരുന്നവ
അവയെല്ലാം ചെന്നടുത്തു മയനാമ മഹാസുരൻ 19
 അയെക്കൊണ്ടു നിർമ്മിച്ചിതവൻ മണിസഭാസ്ഥലം
ദിവ്യമട്ടിൽ ത്രിലോകത്തിൽ പുകഴുംവണ്ണത്ഭുതം. 20
അത്ര പ്രധാനപ്പെട്ടോരാഗ്ഗദ ഭീമന്നു നൽകിനാൻ
ദേവദത്തം മുഖ്യമായ ശംഖർജ്ജുനനുമങ്ങനെ; 21
ആശ്ശംഖിന്റെ നിനാദത്താൽ വിശ്വമൊക്കക്കുലുങ്ങുമേ.
സ്വർണ്ണദ്രുമങ്ങളുള്ളോരാസ്സഭയോ ഭതഷഭ! 22
പത്തു കിഷ്കു സഹസ്രം ചുററളവിൽ തെളിവാണ്ടുതെ.
അഗ്നി സൂര്യശശാങ്കന്മാർക്കുള്ളാസ്സഭകൾപോലവേ 23
അവ്വണ്ണം കാന്തി കൈക്കൊണ്ടു വിളങ്ങിക്കൊണ്ടിതേററവും
പ്രഭയാലർക്കനുള്ളോരാ പ്രഭയുംമാഞ്ഞിടും പടി 24
ദിവ്യമായ് ദിവ്യതേജസ്സാൽ ജ്വലിക്കുംപോലെ മിന്നിതേ.
നവമേഘംപോലെ നഭസ്ഥലം വ്യാപിച്ചുകൊണ്ടഹോ 25
ദീർഗ്ഘവിസ്താരമൂൾക്കൊണ്ടു ദു:ഖദോഷങ്ങളെന്നിയെ.
ഉത്തമദ്രവ്യമൂൾക്കൊണ്ടു രത്നപ്പൊന്മതിൽ ചൂഴവേ 26
ബഹുചിത്രധനം ചേർത്തു വിശ്വകർമ്മാവു തീർത്തതായ്,
യാദവർക്കുള്ളൊരു സുധർമ്മയും ബ്രഹ്മസദസ്സുമേ 27
മയാസുരൻ ചമച്ചോരീസ്സഭയ്ക്കു കിടയായിടാ.
മയന്റെ കല്പനയ്കുണ്ടാസ്സഭ താങ്ങി ഭരിപ്പവർ 28
എണ്ണായിരം കിങ്കരന്മാരെന്നു പേരായ രാക്ഷസർ.
അന്തരീക്ഷചരന്മാർ വന്മെയ്യു,കൈയൂക്കമുള്ളവർ 29
രക്താക്ഷർ പിംഗാക്ഷരുമായ് ശങ്കകർണ്ണർ ധൃതായുധർ .
അസ്സഭയ്ക്കുളളിലുണ്ടാക്കീ പൊയ്കയും മതിമാൻ മയൻ- 30
വൈഡൂര്യ പത്രവും രത്നത്തണ്ടുമാം പത്മഷണ്ഡവും
പൊന്മയച്ചെങ്ങനീർപ്പൂവുമായിപ്പക്ഷിഗണത്തൊടും. 31
പൂത്ത പൊൽത്താർനിരയൊടും പൊന്മീനാമകളാണ്ടഹോ!
സ്ഫടികക്കല്പടവൊടും ചേറില്ലാതുള്ള നീരൊടും . 32

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/671&oldid=157001" എന്ന താളിൽനിന്ന് ശേഖരിച്ചത്