താൾ:Bhashabharatham Vol1.pdf/667

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കൃഷ്ണൻ പറഞ്ഞു
കെല്പിൽ പ്രിയം ചെയ്യുവാൻ നീ ശില്പിവര്യ,നിനയ്ക്കിലോ
ധർമ്മരാജന്നു തക്കൊന്നായങ്ങു ചിന്തിച്ചു ദാനവി 10
മനുഷ്യലോകേ മററാരുമീനിലയ്ക്കൊന്നു തീർക്കുവാൻ
നോക്കിയാൽ പററിടാത്തോരു ശുഭയാം സഭ തീർക്കെടോ. 11
ദിവ്യമോരോ മനോധർമാസുരം പിന്നെ മാനുഷം
ഇവയൊക്കക്കാണു മാറു സഭയുണ്ടാക്കെടോ മയ! 12
വൈശാമ്പായനൻ പറഞ്ഞു
ഇമ്മട്ടു ചൊല്ലിക്കേട്ടേററു സമ്മതത്തോടുടൻ മയൻ
പാണ്ഡവന്നു വിമാനശ്രീപൂണ്ട സത്സഭ തീർത്തുതേ 13
കണ്ണനും ജിഷ്ണുവും പിന്നേയണ്ണനാം ധർമ്മപുത്രനെ
ഇതുണർത്തിച്ചു മയനെയഥ കാണിച്ചു സാദരം. 14
യുധിഷ്ഠിരൻ സൽക്കരിച്ചു പൂജിച്ചൂ മയനെത്തദാ
ആദരിച്ചതു കൈക്കൊണ്ടൂ മയനും ഭരതഷഭ! 15
പൂർവ്വദേവചരിത്രത്തെപ്പാണ്ഡവന്മാരൊടന്നവൻ
ദൈത്യവീരൻ പറഞ്ഞാനങ്ങത്തവ്വിൽ ധരണീപതേ! 16
ഒട്ടേവമാശ്വസിച്ചിട്ടാ വിശകർമ്മവൂ പാർത്തുടൻ
പാണ്ഡവന്മാർക്കു തക്കോരു സഭ തീപ്പാനെരുങ്ങിനാൽ. 17
പാണ്ഡവ‌ന്മാരുടെയുമാക്കണ്ണന്റേയും മതപ്പടി
പുണ്യമാം ദിവസത്തിങ്കൽ പുണ്യമംഗളധാരിയായ് 18
ഭൂരിദ്വിജവരന്മാർക്കു പരമാന്നം കൊടുത്തവൻ
അവർക്കനേകം ധനവും ദാനംചെയ്തിട്ടു വിര്യവാൻ 19
സർവ്വർത്തുഗുണമാണ്ടററം ദിവ്യമായതിഭംഗിയിൽ
പത്തു കിഷ്കു സഹസ്രം ചുററളവിൽ കുററി നാട്ടിനാൽ. 20

2. ഭഗവദ്യാനം

പാണ്ഡവന്മാരോടും കുന്തി, സുഭദ്ര, പാഞ്ചാലി മുതലായവരോടും യാത്ര ചോദിച്ച് കൃഷ്ണൻ ദ്വാരകയിലേക്കു പോകുന്നു.


വൈശമ്പായനൻ പറഞ്ഞു
പൂജ്യൻ പ്രീതിയൊടും പാർത്ഥൻ പൂജിക്കുന്നതുമേററഹേ!
സുഖമായ് ഖാണ്ഡവപ്രസ്ഥത്തിങ്കൽ പാർത്തൂ ജനാർദ്ദൻ. 1
അച്ഛനേക്കാണുവാൻ പോവാനച്യുതൻതാനൊരുങ്ങിനാൽ;
ധർമ്മജന്മാവിനോടോതി പൃഥയെപ് പൃഥുലോചനൻ 2

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/667&oldid=156996" എന്ന താളിൽനിന്ന് ശേഖരിച്ചത്