താൾ:Bhashabharatham Vol1.pdf/662

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാക്ഷാൽ പുരന്ദൻ ചൊന്നാൽ കൃഷ്ണാർജ്ജുനരൊടിങ്ങനെ. 7
ഇന്ദ്രൻ പറഞ്ഞു
നിങ്ങൾ ചെയ്തുവാവർക്കും ദുസ്സാദ്ധ്യം കർമ്മമീവിധം
മനുഷ്യദുർല്ലഭവരം ചോദിപ്പിൻ പ്രീതനാണു ഞാൻ. 8
വൈശമ്പായനൻ പറഞ്ഞു
സർവ്വാസ്രങ്ങളുമർഥിച്ചൂ ശക്രനോടപ്പൊളർജ്ജുനൻ
കൊടുപ്പാനുള്ള കാലത്തെ നിശ്ചയിച്ചതു ശക്രനും. 9
ഇന് ദ്രൻ പറഞ്ഞു
ഭഗവാനാം മഹാദേവൻ പ്രസാദിക്കുന്നതെപ്പോഴോ
അപ്പോൾ പണ്ഡവ,നൽക്കുന്നുണ്ടസ്രൂനെല്ലാം നിനക്കു ഞാൻ 10
അറിവേനായതിന്നുള്ള കാലം ഞാൻ കരുനന്ദന!
മഹത്താകും തപസ്സലേ നിക്കേകുവനന്നു ഞാൻ. 11
ആഗ്നേ.ങ്ങളുമൊക്കേയും വായവ്യങ്ങളുമങ്ങനെ
എനിക്കുള്ളതുമൊക്കേയും ഗ്രഹിക്കും നീ ധനഞ്ജ യ! 12
വൈശന്വനൻ പറഞ്ഞു
വാസുദേവൻ വരം വാങ്ങി പാർത്ഥസൗപാർദ്ദമെന്നുമേ
കൃഷ്ണനാ വരവും നല്കീ പ്രീതനായോരു വാസവൻ. 13
അവർക്കേവം വരം നല്കീ വാനോരോടൊത്തു വാസവൻ
അഗ്നിസമ്മതവും വാങ്ങി സ്വർഗ്ഗത്തേക്കെഴുന്നെള്ളിനാൻ. 14
മൃഗപക്ഷിഗണം കൂടുമാക്കാടാങ്ങനെ പാവകൻ
ഏഴുനാൾകൊണ്ടു ചുട്ടിട്ടു തൃപ്തി കൈക്കൊണ്ടടങ്ങിനാൻ. 15
മാംസം തിന്നും വസാമേദോരുധിരങ്ങൾ കുടിച്ചുമേ
പരമപ്രീതനായ് ച്ചൊന്നാനച്യതാർജ്ജുനരോടവൻ. 16
അഗ്നി പറഞ്ഞു

പുരുഷശ്രേഷ്ഠരാം നിങ്ങൾ പരം തൃപ്തി വരുത്തി മേ
നിങ്ങൾക്കു സമ്മതംതന്നേനിഷ്ടം പോലെ ഗമിക്കുവിൻ. 17
വൈശമ്പായനൻ പറഞ്ഞു
ഏവം പാവകദേവന്റെ സമ്മതത്തോടുമായവർ.
അർജ്ജുനൻ കൃഷ്ണനും പിന്നെ മയനാം ദാനവേന്ദ്രനും 18
അവിടം വിട്ടുപോന്നിട്ടാ മൂവരും ഭരതർഷഭ!
ഭംഗിയേറും നദീതീരംതന്നിലൊന്നിച്ചു മേവിനാർ. 19

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/662&oldid=156991" എന്ന താളിൽനിന്ന് ശേഖരിച്ചത്